മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മവിശ്വാസം വർദ്ധിക്കും. പുണ്യതീർത്ഥയാത്ര. അമിതാവേശം ഒഴിവാക്കണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആചാരമര്യാദകൾ പാലിക്കും. ബന്ധുവിന്റെ രക്ഷകർത്തൃത്വം ഏറ്റെടുക്കും. അതുല്യ പ്രതിഭകളെ പരിചയപ്പെടും
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അമിതാവേശം ഒഴിവാക്കണം. വഞ്ചനയിൽപ്പെടാതെ സൂക്ഷിക്കുക. ഭാവനകൾ യാഥാർത്ഥ്യമാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മത്സരങ്ങളിൽ വിജയിക്കും. ഭക്ഷണം ക്രമീകരിക്കും. സ്വസ്ഥത അനുഭവപ്പെടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആശ്വാസം അനുഭവപ്പെടും. ഒൗദ്യോഗിക പുരോഗതി. വിവിധങ്ങളായ പ്രവർത്തനങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കും. പ്രവർത്തനമേഖല വിപുലമാകും. സന്താനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ബൃഹത് പദ്ധതികൾ തുടങ്ങും. പുതിയ അവസരങ്ങൾ. യാത്രകൾ സഫലമാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ കരാർ ജോലികൾ. പ്രകൃതിദത്തമായ രീതികൾ. ശാന്തിയും സന്തോഷവും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ ഉദ്യോഗത്തിന് അവസരം. ചർച്ചകളിൽ വിജയം. ലക്ഷ്യപ്രാപ്തി നേടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
തൊഴിൽമേഖലയിൽ ഉണർവ്. അധികാരപരിധി വർദ്ധിക്കും. വിദേശയാത്ര സഫലമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കും അഹോരാത്രം പ്രവർത്തിക്കും. പരാജയങ്ങളിൽ നിന്ന് മോചനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആരോഗ്യം തൃപ്തികരം. യുക്തിപൂർവം പ്രവർത്തിക്കും. കാര്യവിജയം നേടും.