സസ്യാഹാരികൾക്കും മാംസാഹാരികൾക്കും പ്രിയപ്പെട്ട വിഭവമായ കൂൺ ആരോഗ്യകരവും രുചികരവുമാണ്.80 ശതമാനത്തോളം വെള്ളവും പ്രോട്ടീനും, വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 5, ബി 6, ബി 9, ബി 12 എന്നിവയും കോപ്പർ, സെലിനിയം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ്, സിങ്ക് എന്നീ ധാതുക്കളും ചില ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
സ്ഥിരമായി കൂൺ കഴിക്കുന്നത് പ്രതിരോധശക്തി വർദ്ധിപ്പിക്കും. വേഗത്തിൽ ദഹിക്കുന്നു എന്നതാണ് കൂണിന്റെ പ്രധാന പ്രത്യേകത. പഞ്ചസാര, കൊഴുപ്പ് എന്നിവ തീരെയില്ലാത്ത വിഭവമാണിത് . പ്രമേഹരോഗികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഹൃദ്രോഗികൾക്കും കൂൺ മികച്ച ആഹാരമാണ്. ഗാനോഡെർമ്മ കുമിളിന് ഔഷധഗുണമുണ്ട്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അണുബാധകളെ പ്രതിരോധിക്കാനും സഹായിക്കും. കൂണുകൾ തിരഞ്ഞെടുക്കുമ്പോൾ വിഷക്കൂൺ അല്ലെന്ന് ഉറപ്പുവരുത്തണം.