k-b-ganesh-kumar

പത്തനാപുരം: കുട്ടികളുടേയും രക്ഷിതാക്കളുടേയും മുന്നിൽ വച്ച് എം.എൽ.എ കെ.ബി ഗണേഷ്‌കുമാറും ഹെഡ്മാസ്റ്ററും പി.റ്റി.എ ഭാരവാഹികളും തമ്മിൽ വാക്കേറ്റം നടന്നു. പട്ടാഴി വടക്കേരപഞ്ചായത്തിലെ മാലൂർ യു.പി സ്‌കൂളിൽ ഇന്നലെ ഉച്ചയ്ക്ക് 12 .30 ഓടെയായിരുന്നു സംഭവം. വേദിയിൽ വച്ച് പരസ്പരമുളള പോർവിളി കയ്യാങ്കളിയുടെ വക്കോളമെത്തിയെത്തിയിരുന്നു. വേദിയിലുണ്ടായിരുന്നവർ ഇടപെട്ടാണ് കയ്യാങ്കളിക്ക് അയവു വരുത്തിയത്. സിപിഐ യുടെ അധ്യാപക സംഘടയിൽപെട്ടയാളാണ് ഹെഡ്മാസ്റ്റർ. സ്‌കൂളിൽ കെട്ടിടം നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കരാറുകാരനെ ഭീഷണിപെടുത്തി ഹെഡ്മാസ്റ്ററും മറ്റു ചിലരും പണം വാങ്ങിയെന്ന് എം.എൽ.എ ആരോപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹെഡ്മാസ്റ്ററും പി.റ്റി.എ യും രംഗത്തെത്തി. ഇതാണ് പ്രശ്നങ്ങൾക്ക് കാരണം . സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.