facebook

ഫേസ്ബുക്കിന് ഈ വർഷം ഉണ്ടായത് വൻ നഷ്‌ടം. 1740 കോടിയുടെ നഷ്‌ടമാണ് ഈ വർഷം ഫേസ്ബുക്കിന് ഉണ്ടായത്. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങളാണ് ഫേസ്ബുക്കിനെ ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. അമേരിക്കൻ പ്രസി‌ഡന്റ് തിരഞ്ഞെടുപ്പ്, കേംബ്രിജ് അനലറ്റിക്ക വിവാദം തുടങ്ങി നിരവധി വിവാദ വിമ‌ശർനങ്ങളാണ് ഫേസ്ബുക്ക് നേരിട്ടത്. പ്രതിസന്ധികൾ നേരിടാൻ പി.ആർ ഏജൻസിയെ ‌ചുമതലപ്പെടുത്തിയിരുന്നു. ഇതും വിവാദത്തിലേക്കാണ് വഴിവെച്ചത്. രണ്ടു ദിവസം മുമ്പാണ് ഫേസ്ബുക്കിന്റെ ഒാഹരി മൂന്ന് ശതമാനം ഇടിഞ്ഞ് 139.53 ഡോളറിലെത്തിയത്. അടുത്തിടെ കോടീശ്വരന്മാരുടെ പട്ടികയിൽ ബിൽ ഗേറ്റ്‌സിനും ജെഫ് ബെസോസിനും ശേഷം മൂന്നാം സ്ഥാനത്തെത്തിയ സക്കർബർഗ് ബ്ലൂംബെർഗിന്റെ കോടീശ്വരന്മാരുടെ പട്ടികയിൽ ഇപ്പോൾ ആറാം സ്ഥാനത്തായി. ഫേസ്ബുക്കിന്റെ ഇടിവിലും എതിരെയുള്ള വിമർശനങ്ങൾക്കും വിശദീകരണങ്ങൾ നൽകാൻ അമേരിക്കയിലെ ഡമോക്രാറ്റിക് സെനറ്റർമാർ സക്ക‌ർബർഗിനോട് ആവശ്യപ്പെട്ടു.