ഏതു ആൾക്കൂട്ടത്തിലും സ്വന്തം വ്യക്തിത്വം സൂക്ഷിക്കാൻ ശ്രമിക്കുകയും ഊർജ്ജസ്വലരാകാൻ ശ്രമിക്കുകയും വേണം. അതേ പോലെ ഏതു തിരക്കിനിടയിലും സ്വയം സന്തോഷിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുകയും വേണം. എല്ലാദിവസവും അൽപ്പസമയം സ്വച്ഛമായി ഇരിക്കാനും സന്തോഷിക്കാനും സമയം കണ്ടെത്തുന്നതും പ്രധാനമാണ്.
ഏതൊരു കാര്യത്തിനും ഒരുങ്ങുന്നതിന് മുമ്പ് തോറ്റു പോകുമെന്ന് തീരുമാനിക്കുന്നതിന് പകരം പോസിറ്റീവായി ചിന്തിക്കുക. ജീവിതത്തിൽ ഇതുവരെ ലഭിച്ച നല്ല കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക. നേരത്തെ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ച് മാത്രം വിലയിരുത്തിയാൽ മതി. അതേ പോലെ വിപരീത സാഹചര്യങ്ങളെ നിയന്ത്രിക്കാതിരിക്കുന്നതും പ്രധാനമാണ്.
പ്രത്യേകിച്ചും മറ്റുള്ളവരുടെ സ്വഭാവത്തെ. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിനപ്പുറമായിരിക്കും ചില നേരങ്ങളിൽ. ഏതാണ് യഥാർത്ഥ പ്രശ്നമെന്താണെന്ന് തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യുന്നതും ഇതേ പോലെ പ്രധാനമാണ്. ഏറ്റവും അടുത്ത ആളുകളോട് സംസാരിക്കുകയും പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നതും സ്ട്രെസ് നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ്. ഒന്നും സംസാരിക്കാതെ ഉള്ളിൽ പ്രശ്നങ്ങൾ സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് ആരോടെങ്കിലും പ്രശ്നങ്ങൾ തുറന്നു പറയുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതും പ്രയോജനമാണ്. എന്തെങ്കിലും മാനസിക വിഷമങ്ങളുണ്ടാകുമ്പോൾ എല്ലാവരിൽനിന്നും അകന്ന് ഒറ്റയ്ക്കിരിക്കാനാണു പലർക്കും തോന്നുക. അതു പക്ഷേ, പലപ്പോഴും സ്ട്രെസ് വർധിപ്പിക്കാനാണു സാധ്യത. നല്ല അടുപ്പമുള്ള സുഹൃത്തുക്കളോട് എന്തെങ്കിലും കളിതമാശകൾ പറയാൻ ശ്രമിക്കുക.