reshma-nishanth
എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനം

കൊച്ചി: വിശ്വാസിയെന്ന നിലയിലാണ് മാലയിട്ടതെന്നും എന്നാൽ ഇതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നും കണ്ണൂർ സ്വദേശിനി രേഷ്‌മാ നിഷാന്ത് പറഞ്ഞു. മലചവിട്ടാൻ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ ഉറപ്പായും സന്നിധാനത്തേക്ക് പോകുമെന്നും ഇവർ വ്യക്തമാക്കി. ശബരിമലയിൽ പോകാൻ മാലയിട്ട മറ്റ് രണ്ട് യുവതികളുമായി എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. രേഷ്‌മാ നിഷാന്തിന് പുറമെ കണ്ണൂർ സ്വദേശിനിയായ ശനില, കൊല്ലം സ്വദേശിനി ധന്യ മറ്റൊരു യുവാവ് എന്നിവരാണ് വാർത്താ സമ്മേളനം നടത്തുന്നത്. ഇക്കാര്യം അറിഞ്ഞ് ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ പ്രസ് ക്ലബിന് പുറത്ത് നാമജപ പ്രതിഷേധവുമായി നിരവധി പേർ തടിച്ചു കൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.