jet

കണ്ണൂർ രാജ്യാന്തര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കുന്ന ഉദ്ഘാടന ദിവസം ലുലു ഗ്രൂപ്പ് ചെയ‌മാൻ എം.എ യൂസഫലി എത്തുക സ്വന്തം വിമാനത്തിൽ. ‌ഡിസംബർ 8നാണ് ആഡംബര വിമാനത്തിൽ യൂസഫലി എത്തുക. കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും. ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് ഇദ്ദേഹം എത്തുന്നത്. രണ്ട് വർഷം മുമ്പാണ് സ്ട്രീം 550 എന്ന വിമാനം യൂസഫലി വാങ്ങുന്നത്.

ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില.13 യാത്രക്കാരെ വഹിക്കാനാവുന്ന 150 കോടി രൂപയുടെ ലെഗസി 650 യൂസഫലിക്ക് സ്വന്തമായുണ്ട്. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ‌ഡെെനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് സ്ട്രീം എയ്റോ സ്പേസാണ് വിമാനത്തിന്റെ നി‌ർമാതാക്കൾ. 14 മുത‌ൽ 19 യാത്രക്കാർക്കാണ് ഗൾഫ് സ്ട്രീം 550ൽ സഞ്ചരിക്കാനാവുക. ഡിസംബർ 9നാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെയാണ് വിമാനത്താവളം ഒരുക്കിയിട്ടുളളത്.