തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ പി.കെ.ശശികലയെയും അറസ്‌റ്റ് ചെയ്‌തത് സംസ്ഥാന സർക്കാരിന്റെ വൻ വീഴ്‌ചയാണെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ രംഗത്തെത്തി. വർഗീയ വാദികളെന്ന് മുദ്ര കുത്തി കേരളീയ സമൂഹം ചവറ്റുകുട്ടയിലെറിഞ്ഞ ചില സംഘപരിവാർ നേതാക്കളെ അനാവശ്യമായി അറസ്‌റ്റ് ചെയ്‌ത് അവരെ മഹത്‌വത്കരിച്ച പിണറായി സർക്കാരിന്റെ യഥാർത്ഥ അജണ്ടയെന്താണെന്ന് അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുടെ വർഗീയത അളിക്കത്തിക്കാനുള്ള ശ്രമത്തിന് എണ്ണ പകർന്ന് കൊടുക്കുകയാണോ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു.