1. ശബരിമല ദർശനത്തിനായി പൊതു സമൂഹത്തോട് സംരക്ഷണം ആവശ്യപ്പെട്ട് യുവതികളുടെ വാർത്താ സമ്മേളനം. വിശ്വാസി എന്ന നിലയ്ക്കാണ് മാലയിട്ടത് എന്ന് കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത്. എന്നാൽ ഇതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. മലചവിട്ടാൻ സുരക്ഷ നൽകണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ ദർശനം നടത്തും എന്നും യുവതികൾ
യുവതികളുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ, എറണാകുളം പ്റസ്‌ക്ലബ്ബിന് മുന്നിൽ ഭക്തരുടെ പ്റതിഷേധം. നാമജപ പ്റതിഷേധവുമായി സ്ത്റീകളും പുരുഷന്മാരും. പ്റദേശത്ത് പൊലീസും എത്തിയിട്ടുണ്ട്, സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കടുത്ത ജാഗ്റതയിൽ സുരക്ഷാ സംഘം 3. ശബരിമല യുവതീ പ്റവേശന വിഷയത്തിൽ ഇടപെടാനാവില്ലെന്ന് അറിയിച്ച് കേന്ദ്റ സർക്കാർ. വിഷയത്തിൽ സംസ്ഥാന സർക്കാരാണ് എന്തെങ്കിലും ചെയ്യേണ്ടത് എന്ന് കേന്ദ്റ ആഭ്യന്തര മന്ത്റി രാജ്നാഥ് സിംഗ്. പ്റതികരണം, ഗവർണർ പി. സദാശിവവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ. വിഷയത്തിൽ കുറച്ച് പേരുടെ വികാരം വ്റണപ്പെട്ടിട്ടുണ്ടെന്നും ദേശീയ ദിനപത്റത്തിന് നൽകിയ അഭിമുഖത്തിൽ രാജ്നാഥ് സിംഗ് 4. ശബരിമല സ്ത്റീ പ്റവേശനത്തിൽ പ്റതിഷേധങ്ങൾ ശക്തമാകവെ കേസ് നേരത്തെ പരിഗണിക്കാൻ ആകില്ലെന്ന് ആവർത്തിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരി 22ന് മാത്റമേ പരിഗണിക്കൂ. തീരുമാനം എടുക്കാൻ അഞ്ചംഗ ബെഞ്ചിന് മാത്റമേ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി യുവതി പ്റവേശന വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം നിരസിച്ചു. ജനുവരി 22ന് എല്ലാവർക്കും പറയാൻ ഉള്ളത് കേൾക്കും എന്നും കോടതി. 5. അതിനിടെ, ശബരിമല വിഷയത്തിൽ പ്റത്യക്ഷ സമരത്തിനൊരുങ്ങി യു.ഡി.എഫ്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്ന് പ്റതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇല്ലെങ്കിൽ യു.ഡി.എഫ് നിരോധനാജ്ഞ ലംഘിക്കും. യു.ഡി.എഫ് സംഘം നാളെ ശബരിമലയിൽ എത്തും എന്നും പ്റതികരണം. മുഖ്യമന്ത്റി ആഭ്യന്തര വകുപ്പ് ഒഴിയണം എന്നും യു.ഡി.എഫ് യോഗത്തിന് ശേഷം ചെന്നിത്തല 6. ശബരിമല വിഷയം ആളിക്കത്തിക്കാൻ ശ്റമിക്കുന്ന ബി.ജെ.പിയും നിലനിൽപിനായി ശ്റമിക്കുന്ന കോൺഗ്റസും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാറും ഉറ്റുനോക്കുന്നത് സാവകാശ ഹർജിയുടെ ഭാവി. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് അഭ്യർത്ഥിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സാവകാശ ഹർജി സുപ്റീംകോടതിയിൽ സമർപ്പിച്ചു. 7. പ്റളയവും പ്റക്ഷോഭവും കാരണം നശിച്ച നിലയ്ക്കലും പമ്പയുടെ തീരവും പുനർ നിർമിക്കുന്നതിലും മറ്റും ശ്റദ്ധ കേന്ദ്റീകരിച്ചത് കാരണം ഭക്തർക്കു വേണ്ട പ്റാഥമിക ആവശ്യങ്ങൾ അടക്കം ഒരുക്കുന്നത് പൂർണമായും കഴിയുന്നില്ലെന്നത് ആരോപിച്ചാണ് ഹർജി. ഒരു ഭാഗത്ത് സർക്കാറും എൽ.ഡി.എഫും നിലപാട് ആവർത്തിക്കമ്പോൾ മറുഭാഗത്ത് സാവകാശ ഹർജിയിലൂടെ എൻ.എസ്.എസ് ഉൾപ്പെടെ സാമുദായിക ശക്തികളെയും തന്ത്റി, രാജ കുടുംബത്തെയും സമവായ പാതയിലേക്ക് എത്തിക്കുക എന്ന തന്ത്റമാണ് ഭരണപക്ഷം പയറ്റുന്നത് 8. എന്തിനും ഏതിനും സർക്കാറിനെ സമീപിക്കാതെ പ്റായോഗിക സ്വാതന്ത്റ്യം നൽകിയതുവഴി സ്വയംഭരണ സ്ഥാപനമായ ബോർഡിനെ ബന്ദിയാക്കിയെന്ന ആക്ഷേപത്തിൽ നിന്ന് മറികടക്കാൻ സർക്കാരിന് കഴിഞ്ഞു. അതേസമയം, സന്നിധാനം സമര കേന്ദ്റമാക്കാതെ നേതാക്കളെ അറസ്റ്റ് ചെയ്തതോടെ വൃശ്ചികം ഒന്നിനു തന്നെ ഹർത്താൽ പ്റഖ്യാപിച്ച ബി.ജെ.പിയും പരിവാർ സംഘടനകളും സർക്കാറിന്റെ കെണിയിൽ വീണെന്ന ആക്ഷേപം ആർ.എസ്.എസ് നേതാക്കൾക്കുണ്ട്. ഒടുവിൽ എടുക്കേണ്ട സമരതന്ത്റം ആദ്യമേ പ്റയോഗിമച്ചതോടെ കെ. സുരേന്ദ്റന്റെ അറസ്റ്റിലെ പ്റതിഷേധം റോഡ് ഉപരോധമായി ചുരുക്കേണ്ടിവന്നത് അവർ ചൂണ്ടിക്കാട്ടുന്നുണ്ട് 9. ശബരിമല സന്നിധാനത്തെ കൂട്ട അറസ്റ്റിലും തീർത്ഥാടകർ അനുഭവിക്കുന്ന അസൗകര്യങ്ങളിലും വാദ പ്റതിവാദങ്ങളുമായി നേതാക്കൾ. പമ്പയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യ ഒരുക്കാത്തതിൽ വിമർശനം ഉന്നയിച്ച കേന്ദ്റമന്ത്റി അൽഫോൺസ് കണ്ണന്താനത്തിന് എതിരെ ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്റൻ. കണ്ണന്താനം വസ്തുതകൾ തിരിച്ചറിയണം എന്ന് മന്ത്റി. കേന്ദ്റം അനുവദിച്ച 100 കോടിയിൽ കിട്ടയിത് 18 കോടി മാത്റം 10. ശബരിമലയിലെ സംഘർഷങ്ങൾ ബി.ജെ.പി- ആർ.എസ്.എസ് അജണ്ട. ശബരിമലയിൽ അഴിഞ്ഞാടാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്റി. ആർ.എസ്.എസിനെ ശബരിമല ഏൽപ്പിക്കാൻ ആകില്ല. സന്നിധാനത്ത് പ്റതിഷേധിച്ച രാജേഷ് ആർ.എസ്.എസ് നേതാവ് എന്നും മന്ത്റി. പ്റതികരണം, തീർത്ഥാടകർക്ക് ശുചിമുറി സൗകര്യം ഒരുക്കാത്തതിനാൽ ഉദ്യോഗസ്ഥർക്ക് എതിരെ കണ്ണന്താനം രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെ