vijay

വിവാദങ്ങളും വിജയവുമൊക്കെയായി സർക്കാർ സിനിമ മുന്നേറുമ്പോൾ തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ് നടൻ വിജയ്. ദളപതി 63 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പുതിയ ടൈറ്റിൽ പുറത്തുവിട്ടുകൊണ്ടാണ് വിജയ് അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആളപ്പോറാൻ തമിഴൻ എന്നാണ് അറ്റ്ലി ഒരുക്കുന്ന വിജയ് ചിത്രത്തിന്റെ ടൈറ്റിൽ. ഇരുവരും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം മെർസലിലെ പ്രശസ്തമായ ഗാനത്തിന്റെ ആദ്യവരിയാണിത്. ഭരിക്കാൻ പോകുന്നത് തമിഴൻ എന്നർത്ഥം വരുന്ന വാക്ക് ഇതും ഒരു രാഷ്ട്രീയ ചിത്രമായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. ഈ ചിത്രത്തിൽ വിജയ് 50 കോടിയാണ് പ്രതിഫലമായി വാങ്ങുന്നതെന്ന വിവരം നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ചിത്രത്തിൽ നയൻതാരയാകും നായിക എന്നാണ് ആദ്യം പുറത്തുവന്ന വാർത്തയെങ്കിലും ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെ തിരക്കുള്ള നായികയായി മാറിയ രശ്മിക മന്ദാനയെയും നായികാസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. എ.ജി.എസ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആർ. റഹ്മാനാണ്. ചിത്രത്തിൽ ഫുട്‌ബോൾ കോച്ചായാണ് വിജയ് എത്തുന്നത്. ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.