എസ്‌കലേറ്ററിൽ നിന്ന് വീണ് സംവിധായകൻ വി.എ ശ്രീകുമാർ മേനോന് ഗുരുതരമായി പരിക്കേറ്റു. നവംബർ 17ന് രാത്രി മുംബൈയിർ നിന്നും കൊച്ചിയിലേക്കുളള യാത്രക്കിടെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് അപകടമുണ്ടായത്. എസ്‌ക്കലേറ്ററിൽനിന്ന് വഴുതി വീഴുകയായിരുന്നു. താടിയെല്ലിന് ഗുരുതരമായ പരിക്കുകളുണ്ട്. അർദ്ധരാത്രിയോടെ ബംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്ടർ അറിയിച്ചു.
മോഹൻലാൽ ചിത്രം ഒടിയന്റെ അവസാനഘട്ട ജോലികൾ പൂർത്തിയാക്കാനിരിക്കെയായിരുന്നു അപകടം. ഈ ആഴ്‌ച ചിത്രം സെൻസറിന് സമർപിക്കാനിരിക്കുകയായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഒടിയൻ ഡിസംബർ 14നാണ് തിയേറ്ററുകളിലെത്തുക.