ദുബായ്: മീ ടൂ ക്യാമ്പയിനെ തുടർന്ന് മലയാള സിനിമയ്ക്ക് യാതൊരു കുഴപ്പവുമുണ്ടാവില്ലെന്ന് നടൻ മോഹൻലാൽ. മീ ടൂ ഒരു പ്രസ്ഥാനമല്ലെന്നും അത് ചിലർ ഒരു ഫാഷനായി കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദാബിയിൽ സിസംബർ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ‘ഒന്നാണ് നമ്മൾ’ ഷോയെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ദിലീപ് പങ്കെടുക്കില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.