narendra-modi

ഗുരുഗ്രാം: ഹരിയാനയിൽ അധികാരത്തിലിരുന്ന കോൺഗ്രസ്‌ സർക്കാർ സംസ്ഥാനത്തിന്റ വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കെ.എം.പി എക്‌പ്രസ്‌വേയുടെ കുണ്ഡ്ലി-മനേസർ ഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 3.2 കിലോമീറ്റർ ദൈർഘ്യമുള്ള ബല്ലാഭ്ഗർ- മുജോസർ മെട്രോ റെയിലും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഡൽഹിയിലെയും ഫരീദാബാദിലെയും ജനങ്ങൾക്ക് യാത്രാസൗകര്യമൊരുക്കുന്നതാണ് ബല്ലാഭ്ഗർ- മുജോസർ മെട്രോ റെയിൽ ലിങ്ക്. പൽവാലിൽ ആരംഭിക്കാൻ പോകുന്ന ശ്രീ വിശ്വകർമ്മ യൂണിവേഴ്സിറ്റിക്ക് മോദി തറക്കല്ലിട്ടു. 83 കിലോമീറ്റർ ദൈർഘ്യമുള്ള കുണ്ഡ്ലി മനേസർ പാതയിൽ 14 പാലങ്ങളും 56 അണ്ടർപാസുകളും ഏഴ് ടോൾ പ്ലാസകളുമുണ്ട്. വികസനത്തിൽ ഹരിയാന ഒരുപടി മുന്നിലെത്തിയിരിക്കുകയാണെന്നും മോദി അവകാശപ്പെട്ടു. 2,788 കോടി രൂപ വിലവരുന്ന 3,846 ഏക്കർ ഭൂമി ഏറ്റെടുത്ത് നിർ‌മ്മിക്കുന്ന എക്സ്‌പ്രസ്‌വേയ്ക്ക് ഇതുവരെ 6400 കോടി രൂപയാണ് ചെലവിട്ടത്.