car

സ്റ്റോക്ഹോം: വിജയങ്ങൾക്ക് മാത്രമല്ല ചരിത്രത്തിൽ ഇടമുള്ളത്. മഹത്തായ തോൽവികളും എന്നും ഓർമ്മിക്കപ്പെടും. വിജയം കാണാൻ സാധിക്കാത്ത പരീക്ഷണങ്ങൾക്കായി സ്വീഡനിൽ ഒരു മ്യൂസിയമുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിൽ നടന്ന വിജയം കാണാതെ പോയ കണ്ടുപിടിത്തങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മോശം വീഡിയോ ഗെയിം അടക്കം നിരവധി പരാജയങ്ങൾ ഇവിടെ കാണാം.

പുതുമയുണ്ടാകണം എന്നതാണ് കണ്ടുപിടിത്തങ്ങൾ മ്യൂസിയത്തിൽ ഇടംപിടിക്കാനുള്ള ആദ്യ മാനദണ്ഡം. ലക്ഷ്യമിട്ട കണ്ടെത്തലിലേക്ക് എത്തിച്ചേരാൻ സാധിക്കാതെ പരാജയപ്പെട്ടിരിക്കണമെന്നത് രണ്ടാമത്തെ കാര്യം.

തീർത്തും രസകരമല്ലാത്ത 'അതായ് ഇ.ടി" എന്ന വീഡിയോ ഗെയിം, സ്ത്രീകൾക്ക് മാത്രമായി നിർമ്മിച്ച 'ബിക് ഫോർ ഹെർ" എന്ന ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിക്കാത്ത പേന, ആഡംബരങ്ങളോടെ നിർമ്മിക്കപ്പെട്ട പ്രവർത്തിക്കാത്ത സ്പോർട്സ് കാർ തുടങ്ങി പരാജിത പരീക്ഷണങ്ങൾ ഏറെയുണ്ടിവിടെ.

ഡോ.സാമുവൽ വെസ്റ്റ് എന്ന പ്രമുഖ സൈക്കോളജിസ്റ്റാണ് പരാജയ മ്യൂസിയം എന്ന ആശയത്തിനു പിന്നിൽ. പരാജയപ്പെട്ടവർക്കും പ്രോത്സാഹനം നൽകുകയാണ് തന്റെ ലക്ഷ്യമെന്ന് സാമുവൽ പറയുന്നു.