news-6

1. സന്നിധാനത്തെ കൂട്ട അറസ്റ്റിൽ ചെയ്ത 68 പേർ റിമാൻഡിൽ. പത്തനംതിട്ട മുൻസിഫ് കോടതി ഇവരെ റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്. സുരക്ഷാ പ്റശ്നങ്ങൾ കണക്കിൽ എടുത്ത് ഘട്ടങ്ങൾ ആയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. തങ്ങൾ ശരണം വിളിക്കുക മാത്റം ആണ് ചെയ്തത് എന്ന് പ്റതിഷേധക്കാർ വാദിച്ചു എങ്കിലും കോടതി ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും. ഇന്നലെ അർദ്ധരാത്റി വിലക്ക് ലംഘിച്ച് പ്റതിഷേധിച്ച 70 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്

2 ഇവർക്ക് എതിരെ കേസെടുത്തിരിക്കുന്നത്, നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പു പ്റകാരം. സന്നിധാനത്തെ കൂട്ട അറസ്റ്റിൽ സംസ്ഥാനത്ത് നടന്നത് വ്യാപക പ്റതിഷേധം. കോഴിക്കോട് മുഖ്യമന്ത്റിക്ക് നേരെ കരിങ്കൊടി കാണിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും ബി.ജെ.പി- ആർ.എസ്.എസ് പ്റവർത്തകർ മാർച്ച് നടത്തി. കൊല്ലം, ആലപ്പുഴ, ആറന്മുള, എറണാകുളം, ഇടുക്കി, പാലക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു.

3. ശബരിമലയിലെ പൊലീസ് ഇടപെടലിൽ സർക്കാരിനും പൊലീസിനും വിമർശനവുമായി ഹൈക്കോടതി. ക്ഷേത്റപ്റവേശനം സുഗമം ആക്കണം. കോടതിക്ക് വലുത് ഭക്തരുടെ ക്ഷേമം. ടിക്കറ്റ് എടുത്തവരെ നെയ്യഭിഷേകം നടത്താതെ ഇറക്കി വിടരുത്. കേസിൽ കേന്ദ്റസർക്കാരിനെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദ്ദേശം. ശബരിമല യുദ്ധമുഖം ആക്കിയതിൽ ഹർജിക്കാർക്കും പങ്കെന്ന് പറ്ഞ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

4. സന്നിധാനത്ത് പ്റശ്നം ഉണ്ടാക്കുന്നവരെ ആണ് തടയുന്നത് എന്ന് അറ്റോർണി ജനറൽ കോടതിയിൽ. നിരോധനാജ്ഞ ലംഘിച്ച് നടപ്പന്തലിൽ പ്റകടനം നടത്തിയവരെ ആണ് അറസ്റ്റ് ചെയ്തത്. തീർത്ഥാടകരെ തടഞ്ഞത് സമൂഹിക വിരുദ്ധർ. നടപ്പന്തലിൽ പ്റശ്നം ഉണ്ടാക്കിയത് ആർ.എസ്.എസ് പ്റവർത്തകർ എന്നും അറ്റോർണി ജനറൽ. അതേസമയം, ശബരിമലയിലെ അറസ്റ്റ് അല്ല പരിഗണനാ വിഷയം എന്ന് ഹൈക്കോടതി. സമാധാനം ഉണ്ടാക്കാൻ രാഷ്ട്റീയ പാർട്ടികൾ പൊലീസുമായി സഹകരിക്കണം. ശബരിമലയിലെ കെ.എസ്.ആർ.ടി.സി സർവീസുകളിൽ പൊലീസ് ഇടപെടരുത് എന്നും ഹൈക്കോടതി.

5. സന്നിധാനത്തെ സൗകര്യങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, ശബരിമലയിൽ പൊലീസ് അതിര് കടക്കുന്നു എന്ന് പരാമർശിച്ചു. കർശന നിയന്ത്റണത്തിന് ആര് അധികാരം നൽകി എന്ന് ചോദ്യം. സന്നിധാനത്ത് ഇത്റയും പൊലീസ് എന്തിനെന്ന് കോടതി. നിലയ്ക്കലിൽ അടക്കം ഭക്തർക്ക് വെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്. ഇപ്പോഴുള്ള പൊലീസുകാർ ക്റൗഡ് മാനേജ്‌മെന്റിന് യോഗ്യരാണോ എന്ന് പരിശോധിക്കണം എന്നും കോടതി പരാമർശം. അതേസമയം, പൊലീസ് സുരക്ഷ അനിവാര്യം എന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിൽ. ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി എന്നും ദേവസ്വം ബോർഡ്.

6. ശബരിമല യുവതി പ്റവേശന കേസ് നേരത്തെ പരിഗണിക്കാൻ ആകില്ലെന്ന് ആവർത്തിച്ച് സുപ്റീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരി 22ന് മാത്റമേ പരിഗണിക്കൂ. തീരുമാനം എടുക്കാൻ അഞ്ചംഗ ബെഞ്ചിന് മാത്റമേ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി യുവതി പ്റവേശന വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം നിരസിച്ചു. ജനുവരി 22ന് എല്ലാവർക്കും പറയാൻ ഉള്ളത് കേൾക്കും എന്നും കോടതി.

7. അതിനിടെ, ശബരിമല ദർശനത്തിനായി പൊതു സമൂഹത്തോട് സംരക്ഷണം ആവശ്യപ്പെട്ട് യുവതികളുടെ വാർത്താ സമ്മേളനം. വിശ്വാസി എന്ന നിലയ്ക്കാണ് മാലയിട്ടത് എന്ന് കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത്. എന്നാൽ ഇതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. മലചവിട്ടാൻ സുരക്ഷ നൽകണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ ദർശനം നടത്തും എന്നും യുവതികൾ. യുവതികളുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ, എറണാകുളം പ്റസ്‌ക്ലബ്ബിന് മുന്നിൽ ഭക്തരുടെ പ്റതിഷേധം. നാമജപ പ്റതിഷേധവുമായി സ്ത്റീകളും പുരുഷന്മാരും.