ന്യൂഡൽഹി: ഇന്ദിരാഗാന്ധിയേയും നരേന്ദ്ര മോദിയേയും താരതമ്യം ചെയ്യരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ദിരാഗാന്ധി വ്യത്യസ്തയായ ഒരാളാണ്, നോട്ട് നിരോധനം പോലെയുള്ള തുഗ്ളക് പരിഷ്കാരങ്ങൾ ഇന്ദിരാഗാന്ധി നടപ്പിലാക്കിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമത്തെയും പരിസ്ഥിതി മന്ത്രാലയത്തെയും ദുർബലപ്പെടുത്തി. ന്യൂഡൽഹിയിൽ മുൻപ്രധാന മന്ത്രി ഡോ. മൻമോഹൻ സിംഗിനും സോണിയ ഗാന്ധിക്കുമൊപ്പം ഇന്ദിരാഗാന്ധിയെക്തുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയറാം രമേശിന്റെ 'ഇന്ദിരാ ഗാന്ധി - എ ലെെഫ് ഒഫ് നേച്ചർ' എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷ സോണിയ ഗാന്ധി പ്രകാശനം ചെയ്തു. ഇതിന്റെ ഇംഗ്ളിഷ് പതിപ്പ് നേരത്തെതന്നെ പുറത്തിറക്കിയിരുന്നു.