-rss

കോഴിക്കോട്: സന്നിധാനത്ത് എന്തിനും ഏതിനും തയ്യാറായ കർസേവകരെ നിയോഗിച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ് നേതാവിന്റെ വെളിപ്പെടുത്തൽ. അടുത്ത അറുപത് ദിവസം സന്നിധാനത്ത് എന്ത് നടക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞെന്നും സംസ്ഥാന ഘോഷ് പ്രമുഖ് പി..ഹരീഷ് പറഞ്ഞു. പൊലീസോ മന്ത്രിമാരോ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല. എന്തിനും ഏതിനും തയ്യാറായിരിക്കണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയെന്നും പി.ഹരീഷ് വ്യക്തമാക്കി.

മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് പങ്കെടുത്ത പരിപാടിയിലേക്ക് ബി.ജെ.പി-ആർ‌.എസ്.എസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ തടയുകയും ചെയ്തു. തുടർന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഹരീഷിന്റെ വെളിപ്പെടുത്തൽ.