sabarimala

തിരുവനന്തപുരം: ശബരിമലയിലെ ബി.ജെ.പിയുടെ പ്രതിഷേധങ്ങൾ സ്ത്രീ പ്രവേശനത്തിനെതിരെയല്ല സർക്കാരിനെതിരെയാണെന്ന ശ്രീധരൻ പിള്ളയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രൂക്ഷ വിമർശനം നടത്തിയത്. സുപ്രീം കോടതി വിധി ശബരിമലയിൽ നടപ്പാക്കിയാൽ നടയടയ്ക്കുമെന്ന തന്ത്രിയുടെ വാദം തന്റെ നിയമോപദേശം വിശ്വസിച്ചാണെന്ന് വീമ്പിളക്കിയ ശ്രീധരൻ പിള്ള ഏതൊക്കെയോ കാരണങ്ങളാൽ പിന്മാറുകയാണെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു.
ശ്രീധരൻ പിള്ളയുടെ വാക്കു വിശ്വസിച്ച് സമരവും അക്രമവും നടത്തി ജാമ്യം ലഭിക്കാത്ത കേസുകളിൽ പ്രതികളായ ബി.ജെ.പി പ്രവർത്തകരോട് ഇനി അദ്ദേഹം എന്ത് മറുപടി പറയുമെന്നും മന്ത്രി ചോദിച്ചു. ചുരുങ്ങിയ പക്ഷം ‌ജാമ്യം ലഭിക്കാതെ ജയിലിൽ കിടക്കുന്ന സ്വന്തം പ്രവർത്തകരോടെങ്കിലും പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം