alphonse-kannanthanam

കോഴിക്കോട്: നൂറ്കോടി രൂപ തന്നിട്ട് എന്ത് ചെയ്തെന്ന കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ശബരിമല വികസനത്തിനായി കേന്ദ്ര സർക്കാർ തന്നത് വെറും 19കോടി മാത്രമാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 100കോടി രൂപ അനുവദിച്ചു പക്ഷേ അത് നൽകിയിട്ടില്ല ആകെ കിട്ടിയത് പത്തൊൻപത് കോടി രൂപ മാത്രമാണ്. അക്കാര്യം ദേവസ്വം മന്ത്രി വിശദമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.