കോഴിക്കോട്: കെ. സുരേന്ദ്രൻ ആചാരലംഘനം നടത്തിയെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. 11 ദിവസം പുലയെന്നാണ് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിരിക്കുന്നത്. ശ്രീനാരായണ ഗുരുദേവനെ മാനിക്കുന്നുണ്ടെങ്കിൽ കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറയണം.
ശബരിമലയിൽ ശരണം വിളിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. ഇക്കാരയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഒരു പ്രകോപനവുമില്ലാതെ അയ്യപ്പൻമാരെ അറസ്റ്റുചെയ്ത പൊലീസിനെതിരെ കോടതിയെ സമീപിക്കും.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർ സർക്കാരിന്റെ ചട്ടുകമായി മാറരുത്. ഭക്തർക്കുനേരെ കാടത്തമാണ് പൊലീസ് കാണിച്ചതെന്നും ശ്രീധരൻപിള്ള പറഞ്ഞു.