കട്ടപ്പന: സംസ്ഥാന, ദേശീയ കായികമത്സരങ്ങളിൽ മികവ് തെളിയിച്ച കായിക താരങ്ങളായ ഷാർലിൻ ജോസഫ്, ഷെമീന ജബ്ബാർ ദമ്പതികൾക്ക് ഡോ. ബോബി ചെമ്മണൂർ സൗജന്യമായി നിർമ്മിച്ച് നൽകിയ 'സ്‌നേഹവീടി"ന്റെ താക്കോൽ കൈമാറി. മുളകരമേടിൽ നടന്ന ചടങ്ങിൽ കട്ടപ്പന മുനിസിപ്പൽ ചെയർമാൻ മനോജ് എം. തോമസ് താക്കോൽദാനം നിർവഹിച്ചു. ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണൂർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.പി. സുമോദ്, ടിജി എം. രാജു, ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.പി. ഹസൻ, വെള്ളയാംകുടി പള്ളി ഇമാം ഷമീർ മൗലവി, ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ജനറൽ മാനേജർ സി.പി. അനിൽ, കട്ടപ്പന ഷോറൂം മാനേജർ അനൂപ് കെ. ജോണി എന്നിവർ സംബന്ധിച്ചു.