കോഴിക്കോട് : ശബരിമലയിൽ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നമെന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള വീണ്ടും . ബിജെപിയുടെ ശബരിമല സമരം യുവതീ പ്രവേശനത്തിന് എതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയാണെന്നും ശ്രീധരൻ പിള്ള നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുമണിക്കൂറുകൾക്കകമാണ് മുൻ നിലപാടിലേക്ക് ശ്രീധരൻ പിള്ള വീണ്ടും പോയത്.
തന്റെ പ്രസ്താവനയെ തെറ്റായി ഉദ്ധരിച്ചും വളച്ചൊടിച്ചും തെറ്റിദ്ധാരണ പരത്താനാണ് ശ്രമമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീധരൻ പിള്ള ആരോപിച്ചു. ശബരിമലയെ തകർക്കാനായി കമ്മ്യൂണിസ്റ്റുകൾ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതൽ ഞാൻ പറയുന്നത് ഇന്നും കോഴിക്കോട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ ആവർത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.