km-shaji-

കോഴിക്കോട് ; അഴിക്കോട് എം.എൽ.എ സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കതെിരെ കെ.എം. ഷാജി സുപ്രിംകോടതിയിൽ അപ്പിൽ സമർപ്പിച്ചു. അയോഗ്യനാക്കാൻ കാരണമായി പറഞ്ഞ വിവാദമായ ലഘുലേഖയ്ക്ക് തന്റെ അനുവാദമുണ്ടോയെന്ന് കോടതി പരിശോധിച്ചിട്ടില്ലെന്ന് അപ്പീലിൽ പറയുന്നു. അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അപ്പീലിൽ അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തി എന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.നികേഷ് കുമാർ നൽകിയ പരാതിയിലാണ് ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനാക്കിയത്. ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തി.