-chandrababu-

കൊൽക്കത്ത: ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷ എെക്യവുമായി തൃണമുൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും ആന്ധ്രാപ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവും കൂടിക്കാഴ്ച നടത്തി. തങ്ങൾ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ നേരിടുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാദ്ധ്യമ പ്രവത്തകരോട് പറഞ്ഞു. എല്ലാവരും മഹാഗത്ബൻധന്റ മുഖമാണ്,​ മോദിയേക്കാൾ മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു

ജനുവരി 17 ന് കൊൽക്കത്തയിൽ നടക്കുന്ന മമതാ ബാനർജിയുടെ റാലിയെ ചന്ദ്രബാബു നായിഡു അഭിസംബോധന ചെയ്യും. ബി.ജെ.പിക്കെതിരെ ഞങ്ങൾ ശക്തമായി പ്രവർത്തിക്കുമെന്ന് മമതാ ബാനർജി വ്യക്തമാക്കി. പ്രാദേശിക പാർട്ടികളുമായി ഒത്തുചേ‍ർന്ന് പോകുമെന്നും അവ‍ർ വ്യക്തമാക്കി

പ്രാദേശിക പാർട്ടികൾ ഭരണ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എച്.ഡി. കുമാരസ്വാമി കർണ്ണാടകയിൽ അധികാരത്തിലെത്തിയത് അതുകൊണ്ടാണ്. മായാവതിയുമായി ചർച്ച നടത്തി പ്രതിപക്ഷ എെക്യം വിപലീകരിക്കാണ് തീരുമാനമെന്നും നായിഡു വ്യക്തമാക്കി.