ഗയാന: ട്വിന്റി -20 വനിതാ ലോകകപ്പിൽ സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്. മറ്റൊരു സെമിയിൽ വെസ്‌റ്റിൻഡീസും ആസ്ട്രേലിയയും തമ്മിൽ ഏറ്രുമുട്ടും. വെള്ളിയാഴ്ച അർദ്ധരാത്രി1.30 മുതലാണ് വെസ്റ്രിൻഡീസ് -ആസ്ട്രേലിയ പോരാട്ടം. ഇന്ത്യ - ഇംഗ്ലണ്ട് മത്സരം വെളുപ്പിന് 5.30 മുതലാണ്. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെ ബി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഇന്ത്യ സെമിയിൽ എത്തിയത്. ഇഗ്ലണ്ട് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനോട് 4 വിക്കറ്റിന് തോറ്രു. ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിൽ എത്തിയിരിക്കുന്നത്
കഴിഞ്ഞ എകദിന ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്രതിന്റെ കണക്ക് തീർക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്കിപ്പോൾ ലഭിച്ചിരിക്കുന്നത്.