sabarimala-protest
വാവര് നടയ്‌ക്ക് മുൻപിൽ നാമജപം നടത്തി പ്രതിഷേധിക്കുന്നവർ ഫോട്ടോ: അജയ് മധു

ശബരിമല: ശബരിമലയിൽ ഇന്നലെ നടന്ന പ്രതിഷേധങ്ങൾക്ക് തുടർച്ചയെന്നോണം വാവര് നടയിൽ വീണ്ടും നാമജപ പ്രതിഷേധം. ഇവിടെ നിന്ന് പിരിഞ്ഞ പോകണമെന്ന് ആവശ്യപ്പെട്ട പൊലീസിനോട് നാമജപം നടത്താൻ ഞങ്ങൾക്ക് അവകാശമില്ലേ എന്ന് ഇവർ ചോദിച്ചു. ഞങ്ങൾ ശരണം വിളിക്കാൻ മാത്രമാണ് വന്നത്. അത് അനുവദിക്കണം. വിരി വയ്ക്കാനും അനുവാദം വേണം. എന്നാൽ നിരോധനാജ്ഞ നിലനിൽക്കുന്ന കൂട്ടം കൂടി നിൽക്കാനോ വിരി വയ്ക്കാനോ ആകില്ല എന്ന് പൊലീസ് പറഞ്ഞു. ഇവരെ മാളികപ്പുറത്തെ വിരിപ്പന്തലിൽ വിരി വയ്ക്കണമെന്ന് പറഞ്ഞ് പൊലീസ് മാറ്റി. എന്നാൽ അവിടെ വൃത്തിഹീനമായ സാഹചര്യമാണ് വിരി വയ്ക്കാനാകില്ല എന്ന് ഇവർ പ്രതികരിച്ചു. തുടർന്നും നിർബന്ധിച്ച പൊലീസിനോട് ഇത് പാകിസ്ഥാനാണോ എന്ന് നാമജപ പ്രതിഷേധം നടത്തിയവർ ചോദിച്ചു.

എസ്.പി.പ്രതീഷ് കുമാ‍ർ നേരിട്ടെത്തിയാണ് നാമജപ പ്രതിഷേധം നടത്തിയവരോട് സംസാരിച്ചത്. ഒടുവിൽ കൂട്ടം കൂടി പ്രതിഷേധിക്കാതെ ശരണം വിളിക്കണം എന്ന പൊലീസ് ആവശ്യം അംഗീകരിച്ച് നാമജപ പ്രതിഷേധം നടത്തിയവർ പിരിഞ്ഞു പോയി. 15 പേരോളം അടങ്ങുന്ന സംഘമായിരുന്നു വാവര് നടയിൽ നാമജപം നടത്തിയത്.