ടോക്കിയോ : സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ ചെയർമാൻ ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ നിസാൻ മോട്ടോർ കമ്പനി ലിമിറ്റഡ് കാർലോസ് ഘോസ്ൻ അറസ്റ്റിൽ. നിസാൻ കമ്പനിയുടെ പണം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചുവെന്നാണ് കാർലോസിനെതിരെ പരാതി ഉയർന്നത്. സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് ചെയർമാൻ കാർലോസ്, റെപ്രസെന്റേറ്റീവ് ഡയറക്ടർ ഗ്രെഗ് കെല്ലി എന്നിവർക്കെതിരെ രഹസ്യാന്വേഷണം നടന്നു വരികയായിരുന്നു. ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ ചെയർമാനും സി.ഇ.ഒയും കൂടിയാണ് കാർലോസ്.
കമ്പനിയുടെ പണം സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചതിന് പുറമേ മറ്റ് ക്രമക്കേടുകളും അന്വേഷണത്തിൽ കണ്ടെത്തി. കാർലോസിനേയും ഗ്രെഗ് കെല്ലിയേയും തത്സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുമെന്ന് നിസാൻ കമ്പനി സി.ഇ.ഒ ഹിരോതോ സൈകാവ അറിയിച്ചു.