പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്ക് സർപ്രൈസ് ഒരുക്കി കാമുകനും സംവിധായകനുമായ വിഘ്നേശ്. നയൻതാരയുടെ 34-ാം പിറന്നാൾ ദിനത്തിലാണ് വിഘ്നേഷ് സർപ്രൈസ് കേക്ക് ഒരുക്കിയത്. ലേഡി സൂപ്പർസ്റ്റാർ എന്നെഴുതിയ കേക്ക് കാമറയും ക്ലാപ് ബോർഡും വച്ചാണ് ഒരുക്കിയത്. '9' എന്ന മറ്റൊരു കേക്കും ഒരുക്കിയിരുന്നു. കേക്ക് മുറിക്കാൻ തിരഞ്ഞെടുത്ത സ്ഥലം മനോഹരമായി അലങ്കരിച്ച് തങ്കമേ എന്ന് എഴുതിയിരുന്നു.
‘എന്റെ തങ്കത്തിന് പിറന്നാൾ ആശംസകൾ' എന്ന് വിഘ്‌നേഷ് പറഞ്ഞപ്പോൾ ആരാധകരും അതേറ്റെടുത്തു. നയൻതാരയെ വിഘ്നേഷ് വിളിക്കുന്നത് തങ്കമേ എന്നാണ്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും വൈറലായി.