actor-ajith

ത​മി​ഴകത്തി​ന്റെ 'തല"​അ​ജി​ത്ത് ​കു​ടും​ബ​വു​മൊ​ത്ത് ​അ​വ​ധി​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​ഗോ​വ​യി​ലെ​ത്തി.​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​വി​ശ്വാ​സ​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷ​മാ​ണ് ​അ​ജി​ത്ത് ​ഭാ​ര്യ​ ​ശാ​ലി​നി​ക്കും​ ​മ​ക്ക​ളാ​യ​ ​അ​നൗ​ഷ്‌​ക​യ്‌​ക്കും​ ​അ​ദ്വി​ക്കി​നും​ ​ഒ​പ്പം​ ​ഗോ​വ​യി​ലേ​ക്ക് ​പോ​യ​ത്.​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​ശേ​ഷം​ ​ധീ​ര​ൻ​ ​അ​ധി​കാ​രം​ ​ഒ​ൺ​ട്രി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​എ​ച്ച്.​ ​വി​നോ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കും.


പൊ​ങ്ക​ലി​നാ​ണ് ​വി​ശ്വാ​സം​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.​ ​ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​കു​ന്ന​ ​പേ​ട്ട​യു​മാ​യാ​ണ് ​വി​ശ്വാ​സം​ ​ബോ​ക്‌​സോ​ഫീ​സി​ൽ​ ​മ​ത്സ​രി​ക്കു​ക.​ ​വീ​രം,​ ​വേ​താ​ളം,​ ​വി​വേ​കം​ ​എ​ന്നി​വ​യ്‌​ക്ക് ​ശേ​ഷം​ ​അ​ജി​ത്തും​ ​സം​വി​ധാ​യ​ക​ൻ​ ​ശി​വ​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​മാ​ണി​ത്.​ ​ന​യ​ൻ​താ​ര​യാ​ണ് ​നാ​യി​ക.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ഒ​രു​ ​ഉ​ൾ​ഗ്രാ​മ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ക​ഥ​യാ​ണ് ​വി​ശ്വാ​സം​ ​പ​റ​യു​ന്ന​ത്.​ ​റോ​ബോ​ ​ശ​ങ്ക​ർ,​ ​യോ​ഗി​ ​ബാ​ബു,​ ​ത​മ്പി​ ​രാ​മ​യ്യ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.