മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അശ്രാന്ത പരിശിമം വേണ്ടിവരും. അർഹമായ സ്ഥാനക്കയറ്റം. തർക്കങ്ങൾ പരിഹരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മാർത്ഥമായ പ്രവർത്തനങ്ങൾ. അധികൃതരുടെ പ്രീതി നേടും. പ്രവർത്തന പുരോഗതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിപരീത സാഹചര്യങ്ങൾ ഒഴിവാക്കും. ദൗത്യങ്ങൾ വിജയിക്കും. വാക്കുതർക്കങ്ങൾ പരിഹരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
നിഷ്പക്ഷ മനോഭാവം. വാഹന ഉപയോഗത്തിൽ ശ്രദ്ധവേണം. ആയൂർവേദ ചികിത്സ ഫലം ചെയ്യും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദ്യകൾ പകർന്നുനൽകും. അനുകൂല സാഹചര്യം. സഹപ്രവർത്തകർ സഹായിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ബന്ധുക്കൾ വിരുന്ന് വരും. വേണ്ടപ്പെട്ടവരുടെ ആവശ്യങ്ങൾ പരിഹരിക്കും. കഴിവുകൾ ഉപയോഗപ്പെടുത്തും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രവർത്തനമികവ്. അംഗീകാരം ലഭിക്കും. എല്ലാമേഖലയിലും സജീവസാന്നിധ്യം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അത്ഭുതപൂർവമായ വളർച്ച. ഉപരിപഠനത്തിന് ചേരും. അവഗണിക്കപ്പെടുന്ന അവസ്ഥ മാറും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിനേടും. സൗഹൃദ സംഭാഷണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പുതിയ ആശയങ്ങൾ ആവിർഭവിക്കും. പദ്ധതികൾ ആസൂത്രണം ചെയ്യും. ഉന്നത വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രോത്സാഹനം ലഭിക്കും. സംതൃപ്തി അനുഭവപ്പെടും. കഷ്ടനഷ്ടങ്ങൾ ഒഴിവാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉദ്യോഗത്തിൽ ഉയർച്ച. തർക്കങ്ങൾ പരിഹരിക്കും. പ്രതീക്ഷിച്ച വിജയം.