മുപ്പത്തിനാലാം പിറന്നാൾ ദിനത്തിൽ തന്റെ ആരാധകർക്കായി ഒരു സ്പെഷ്യൽ സമ്മാനം നൽകിയിരിക്കുകയാണ് തെന്നിന്ത്യൻ താരറാണി നയൻതാര. പുതിയ ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ കാരക്ടർ പോസ്റ്ററാണ് നയൻസ് പിറന്നാൾ ദിനമായ നവംബർ 18ന് പുറത്തുവിട്ടത്.
സർവാഭരണ വിഭൂഷിതയായി, അതിസുന്ദരിയായാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിൽ സിദ്ദമ്മ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുക. തമിഴ്, തെലുങ്ക് ,കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദർ റെഡ്ഡിയാണ്. അതേസമയം കാമുകനും യുവസംവിധായകനുമായ വിഘ്നേശ് ശിവനൊപ്പമായിരുന്നു നയൻസിന്റെ പിറന്നാൾ ആഘോഷം. ഇതിന്റെ ദൃശ്യങ്ങൾ നയൻതാര സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വിഘ്നേഷ് നൽകിയ സർപ്രൈസ് കേക്കും ശ്രദ്ധ നേടി. ലേഡി സൂപ്പർസ്റ്റാർഎന്നെഴുതിയ കേക്ക് കാമറയുടെയും ക്ളാപ് ബോർഡിന്റെയും രൂപങ്ങൾ കൊണ്ടാണ് അലങ്കരിച്ചിരുന്നത്.