കിവി പഴത്തിൽ ഗർഭിണികൾക്കാവശ്യമായ നിരവധി ഘടകങ്ങളാണുള്ളത്. ഗർഭസ്ഥശിശുവിന്റെ ശരിയായ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ഫോളിക് ആസിഡിന്റെ ഉറവിടമാണ് കിവി. മലബന്ധവും അനുബന്ധപ്രശ്നങ്ങളും ഗർഭിണികളിൽ സാധാരണയാണ്. നാരുകൾ ധാരാളമടങ്ങിയ കിവിപ്പഴം ഇതിനു പ്രതിവിധിയാണ്. കിവിപ്പഴം ദിവസേന കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഗ്യാസ്, ഛർദ്ദി, വയറിലെ അസ്വസ്ഥതകൾ എന്നിവ പരിഹരിക്കുകയും ചെയ്യും. ആരോഗ്യമുള്ള അമ്മയ്ക്ക് മാത്രമേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാനാവൂ.
കിവിയിലെ ആന്റി ഓക്സിഡന്റുകൾ അണുബാധ തടയുകയും പ്രതിരോധശേഷി കൂട്ടുകയും ആരോഗ്യമുള്ള ഗർഭകാലം പ്രദാനം ചെയ്യുകയും ചെയ്യും. കിവിയിലെ ആന്റി ഓക്സിഡന്റുകൾ ഫെർട്ടിലിറ്റിയെ പ്രതികൂലമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. അതിനാൽ സമീപഭാവിയിൽ നിങ്ങൾ ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നുവെങ്കിൽ കിവിപ്പഴം ഇപ്പോഴേ കഴിച്ചു തുടങ്ങണം. കിവിപ്പഴം കൊഴുപ്പിനെ നശിപ്പിക്കുകയും കൂടുതൽ ഊർജ്ജം നൽകുകയും ചെയ്യും. അതിനാൽ അമ്മയാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ പഴം വളരെ ഗുണം ചെയ്യുമെന്ന് ഉറപ്പ്.