സ്റ്റാൻലീ എന്ന പേര് സുപരിചിതമല്ലായിരിക്കാം. എന്നാൽ സ്പൈഡർമാനുൾപ്പെടെയുള്ള നിരവധി കോമിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവായ സ്റ്റാൻലീ ഇൗ ലോകത്തോട് വിട പറഞ്ഞു. ചെറിയൊരു സ്ഥാപനമായ മാർവെൽ കോമിക്സിനെ വൻ സ്ഥാപനമാക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച വ്യക്തിയാണിദ്ദേഹം.
1922 ൽ ന്യൂയോർക്കിലായിരുന്നു ജനനം. പതിനേഴാം വയസിൽ പുസ്തക പ്രസാധക സ്ഥാപനത്തിൽ ജോലിക്ക് ചേർന്നു. അതിമാനുഷകർക്ക് ഒരു സ്വഭാവ ന്യൂനത കൊടുത്തതാണ് സ്റ്റാൻലിയെ വ്യത്യസ്തനാക്കുന്നത്. അതുവരെയും പൂർണ വ്യക്തികളായിരുന്നു അതിമാനുഷികർ.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാർവെൽ കോമിക്സ് വളർന്നു. നിരവധി കഥാപാത്രങ്ങളെ ഇവർ സൃഷ്ടിച്ചു. ജനപ്രിയ സ്ഥാപനത്തിൽ നിന്നു വിരമിച്ചശേഷം മാർവെൽ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 1994 ൽ വിൻ ഐസ്നർ അവാർഡ് ഹാൾ ഒഫ് ഫെയിം, 1995 ൽ ജാക്ക് കിർബി ഹാൾ ഒഫ് ഫെയിം, 2008 ൽ നാഷണൽ മെഡൽ ഒഫ് ആർട്സ് എന്നീ ബഹുമതികൾ ലഭിച്ചു. ഡിസ്നി ലെജൻഡ് പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
അമേരിക്കയിൽ 1939 ൽ ആരംഭിച്ച കോമിക്സ് പ്രസാധകർ. മാർട്ടിൻ ഗുഡ്മാൻ ആണിതിന്റെ സ്ഥാപകൻ. പിന്നീട് സ്റ്റാൻലി ഇതിന്റെ ചുമതലയേൽക്കുകയായിരുന്നു. അതിമാനുഷിക കഥകൾ അവതരിപ്പിച്ചതോടുകൂടി മാർവെൽ കോമിക്സ് പ്രശസ്തിയിലേക്കുയർന്നു.
ലോകം മുഴുവൻ വല വിരിച്ച് അതിലൂടെ ജനങ്ങളുടെ മനസിലേക്ക് കയറിയ ഇൗ ചിലന്തി മനുഷ്യൻ ഏറ്റവും പ്രശസ്തമായ കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നാണ്.
ഹൈസ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്ക് ഒരിക്കൽ അണുവിസരണമുള്ള ചിലന്തിയുടെ കടിയേൽക്കുന്നു. അതിനുശേഷം അമാനുഷിക ശക്തി ലഭിച്ച കുട്ടി ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ തുടങ്ങി.
സ്പൈഡർമാൻ
ഏറ്റവും കൂടുതൽ വില്പനയുള്ള കഥാപാത്രമാണ് സ്പൈഡർ മാൻ. സ്പൈഡർമാൻ കേന്ദ്രകഥാപാത്രമായി നിരവധി ചലച്ചിത്രങ്ങളിറങ്ങി. മാർവെലിന്റെ പ്രധാന കഥാപാത്രമായ സ്പൈഡർമാൻ കഥകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. കോമിക്, കാർട്ടൂൺ,ചലച്ചിത്രം, വീഡിയോ ഗെയിം, നോവൽ എന്നിങ്ങനെ നിരവധി ശാഖകളിൽ സ്പൈഡർമാൻ അള്ളിപ്പിടിച്ച് കയറി.
എക്സ്-മെൻ
1963 ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. സ്റ്റാൻലിയും ജാക്ക് കിർബിയുമാണ് സ്രഷ്ടാക്കൾ. മനസിന്റെ അതിശക്തിയിൽ മറ്റു മനസുകളോട് സംവദിക്കാനുള്ള ശേഷി കൈവരിച്ച പ്രൊഫസർ സേവ്യർ ആണ് എക്സ്-മെനിന്റെ തലവൻ. ഇൗ ഗണത്തിൽപ്പെട്ട അംഗങ്ങൾക്കും എക്സ്-ജീൻ എന്ന ജീനുണ്ട്. ഇതാണ് ഇവരെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാക്കുന്നത്. വൂൾവെറിൻ, ജീൻഗോ, ബീസ്റ്റ്, നൈറ്റ് കോളർ എന്നിവർ ചില എക്സ്-മെൻ അംഗങ്ങളാണ്. അപൊക്കലിപ്സൊ, മാഗ്നടൊ തുടങ്ങിയവർ പ്രതിനായകരും.
അയൺമാൻ
ലാറി ലിബറാസ്റ്റാൻലിയുടെ തിരക്കഥയെ വികസിപ്പിച്ചത്. ഡോൺ ഹെഫ്, ജാക് കിർബി എന്നിവരാണ് കഥാപാത്രത്തിന്റെ രൂപം സൃഷ്ടിച്ചത്. 1963 ലാണ് ആദ്യമായി പുറത്തിറങ്ങിയത്. ആന്റണി എഡ്വാർഡ് ടോണി സ്റ്റാർക്ക് എന്ന ആയുധ നിർമ്മാതാവിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി മാരകശക്തിയുള്ള ആയുധം നിർമ്മിക്കാൻ നിർബന്ധിക്കുന്നു. ഇൗ സമയത്ത് അദ്ദേഹത്തിന്റെ ഹൃദയത്തിന് ഗുരുതരമായ പരിക്ക് പറ്റുന്നു. ഒരു പടച്ചട്ട നിർമ്മിച്ച് അവിടെനിന്നു രക്ഷപ്പെട്ട റ്റോണി സ്റ്റാർക്ക് അയൺമാൻ എന്ന പേരിൽ ദുഷ്ട ശക്തികൾക്കെതിരെ പോരാടുന്നു
തോർ
1962 ൽ പ്രസിദ്ധീകരിച്ചു. കാലാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുന്ന നായകനാണ് തോർ.