kashmir-encounter

മുംബയ്: മഹാരാഷ്ട്രയിലെ വർധയിലുള്ള ആയുധ ഡിപ്പോയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ‌ കൊല്ലപ്പെട്ടു. ഇവിടെ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. മൂന്ന് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ 18 പേർക്കും പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. അതീവ സുരക്ഷാ മേഖലയായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം, ജമ്മുകാശ്‌മീർ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിക്കുകയും ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്‌തു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശ്രീനഗറിൽ നിന്നും 60 കിലോമീറ്റർ ദൂരെയുള്ള നദിഗാം ഗ്രാമത്തിൽ ആർമി പാരാട്രൂപ്പേഴ്‌സ്, കാശ്മ‌ീർ പൊലീസ്, സി.ആർ.പി.എഫ് എന്നിവർ ചേർന്ന് സംയുക്ത തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.