dyfi

തൃശൂർ:സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തു. തൃശൂരിലെ പെരിങ്ങോട്ടുകര സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസാണ് അടിച്ചുതകർത്തത്. പെരിങ്ങോട്ടുകര ഐ.ടി.ഐയിൽ എ.ഐ.എസ്.എഫ് വിജയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം എസ്.എഫ്‌.ഐ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ എ.ഐ.എസ്.എഫ് പ്രവർത്തകരെ മർദ്ദിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്ന് നടന്ന അക്രമണവും.