news-headlines

1. ശബരിമലയിൽ സമരം നടത്തുന്നവരുടെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമായി കഴിഞ്ഞു എന്ന് മുഖ്യമന്ത്റി. സമരം ഭക്തിയുടെ ഭാഗമല്ല. ശബരിമലയിൽ കോൺഗ്റസ് ആർ.എസ്.എസിന് ഒപ്പം. വിധി നടപ്പാക്കാതെ നിർവാഹകം ഇല്ലെന്ന് അറിയാവുന്നതാണ്. കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ കേന്ദ്റത്തിന് എതിരെയും പിണറായി. കൂടുതൽ തുക അനുവദിക്കാത്തത് ഗുരുതരം. മുഖ്യമന്ത്റിയുടെ വാർത്താ സമ്മേളനം തുടരുന്നു

2. യു.ഡി.എഫ് - ബി.ജെ.പി നേതാക്കൾ ശബരിമലയിലേക്ക്. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർക്ക് ഒപ്പം ഘടകകക്ഷി നേതാക്കളും ശബരിമലയിൽ എത്തി നിരോധനാജ്ഞ ലംഘിക്കും. ശബരിമല പോലെ ഒരു തീർത്ഥാടന കേന്ദ്റത്തിൽ ആളുകൾ ഒന്നിച്ച് കൂടുന്നത് നിരോധിച്ചത് ഭക്തരോടുള്ള വെല്ലുവിളി എന്ന് യു.ഡി.എഫ്. നേതാക്കൾ ഇന്ന് ശബരിമലയിൽ എത്തുന്നത്, വിഷയത്തിൽ പാർട്ടി കൂടുതൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി 3. നിരോധനാജ്ഞ നിലനിൽക്കെ, പരമാവധി പ്റവർത്തകരെ ശബരിമലയിൽ എത്തിക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകി ബി.ജെ.പി നേതൃത്വം. ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പ്റവർത്തകർ ശബരിമലയിലോക്ക് പോകണം എന്ന് നിർദ്ദേശം. സംസ്ഥാന ജനറൽ സെക്റട്ടറി എ.എൻ രാധാകൃഷ്ണന്റെ പേരിൽ പുറത്തിറക്കിയ സർക്കുലറിലാണ് നിർദ്ദേശങ്ങൾ 4. പ്റതിഷേധം സംഘടിപ്പിക്കുന്നത്, ശബരിമല കർമ്മ സമിതിയും വിശ്വാസികളും എന്ന് ബി.ജെ.പി നേതൃത്വം ആവർത്തിക്കുന്നതിന് ഇടയിൽ ആണ് പുതിയ സർക്കുലർ. മണ്ഡലകാലം അവസാനിക്കുന്നതു വരെ പ്റവർത്തകരെ എത്തിക്കാൻ ചുമതലപ്പെടുത്തിയ നേതാക്കളുടെ ഫോൺ നമ്പർ സഹിതമാണ് സർക്കുലർ. ആർ.എസ്.എസ് മാതൃകയിൽ ആണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത് 5. സന്നിധാനത്തെ നിരോധനാജ്ഞ ഉടൻ പിൻവലിക്കണം എന്ന് പ്റതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഭക്തരെ നിരോധനാജ്ഞ ബുദ്ധിമുട്ടിക്കുന്നുണ്ട്. സർ്ക്കാരിന് തീർത്ഥാടകരുടെ എണ്ണം കുറയ്ക്കാനുള്ള ദുഷ്ടലാക്ക് എന്ന് ഉമ്മൻചാണ്ടി. മുഖ്യമന്ത്റിക്ക് എതിരെ അമിത് ഷായും. കുട്ടികളോടും മുതിർന്നവരോടും സന്നിധാനത്ത് പൊലീസ് പെരുമാറുന്നത് മനുഷ്യത്വ രഹിതമായി. ശബരിമല അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി. ഭക്തർക്കൊപ്പം ബി.ജെ.പി നിലനിൽക്കും എന്നും ഷാ 6. മണ്ഡലകാലത്തിന്റെ നാലാം ദിവസമായ ഇന്നും ആളൊഴിഞ്ഞ് സന്നിധാനം. നടപ്പന്തലിൽ വലിയ നിരയില്ല, മലകയറിവരുന്നവർക്ക് നേരിട്ട് പതിനെട്ടാം പടിയിലെത്താം. ദർശനത്തിനും തിരക്കില്ല. 8,000പേർ മാത്റമാണ് ആദ്യ നാലു മണിക്കൂറിൽ മലകയറിത്. മുൻ വർഷങ്ങളിൽ മണിക്കൂറിൽ 10,000 പേർ വരെ ആണ് മലകയറി ഇരുന്നത് 7. ഹൈക്കോടതി വിമർശനത്തിന് ശേഷവും വലിയ നടപ്പന്തലിൽ തീർത്ഥാടകരെ വിശ്റമിക്കാൻ പൊലീസ് അനുവദിച്ചില്ല. ഇതിനെച്ചൊല്ലി ഇന്നലെ രാത്റിയും സന്നിധാനത്ത് നാമജപ പ്റതിഷേധം നടന്നിരുന്നു. വാവർ സ്വാമി നടയിൽ കൂട്ടം ചേർന്ന് നാമം ജപിച്ചവരെ പൊലീസ് മാളികപ്പുറത്തെ അന്നദാന മണ്ഡപത്തിലേക്ക് മാറ്റിയതോടെ സംഘം പിരിഞ്ഞു പോയി 8. അതിനിടെ, പമ്പയിൽ അയ്യപ്പ ഭക്തർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി. പമ്പ ത്റിവേണിയിൽ കെ.എസ്.ആർ.ടി.സിയുടെ സ്റ്റേഷൻ എം.ഡി ടോമിൻ തച്ചങ്കരി ഉദ്ഘാടനം ചെയ്തു. യാത്റക്കാരായ ഭക്തർക്ക് സ്റ്റേഷനിൽ ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ സർവീസ് നടത്തും എന്നും തച്ചങ്കരി 9. ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമൃത്യു. ഭീകരർ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞതിന് പിന്നാലെ ഭീകരർ ആക്റമണം തുടങ്ങുക ആയിരുന്നു. ഷോപ്പിയാനിലെ നാദിഗം മേഖലയിൽ ഏറ്റുമുട്ടൽ തുടരുക ആണ്. പ്റദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു. 10. അതിനിടെ, മഹാരാഷ്ട്റയിലെ വർധയിൽ സൈനിക ഡിപ്പോയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്ക്. സൊനെഗോ അബാജി ഗ്റാമത്തിൽ ആണ് സംഭവം. സൈനിക ക്യാമ്പിനു സമീപം പഴയ സ്‌ഫോടക വസ്തുക്കൾ നിർവീര്യം ആക്കുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത് 11. അഴിമതി ആരോപണത്തിൽ സി.ബി.ഐ ഡയറക്ടർ ചുമതലയിൽ നിന്ന് നീക്കിയ അലോക് വർമ്മ സമർപ്പിച്ച ഹർജി സുപ്റിം കോടതി ഇന്ന് പരിഗണിക്കും. അഴിമതി ആരോപണം അന്വേഷിച്ച് കേന്ദ്റ വിജിലൻസ് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന് അലോക് വർമ്മ നൽകിയ മറുപടിയും കോടതി പരിശോധിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. 12. പ്റതിയെ സഹായിക്കാൻ രണ്ട് കോടി കൈക്കൂലി വാങ്ങി എന്നത് അടക്കം അലോക് വർമ്മയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിച്ച് കഴിഞ്ഞ ദിവസം കേന്ദ്റ വിജലൻസ് കമ്മീഷൻ സുപ്റിം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന് കോടതി നിർദ്ദേശ പ്റകാരം അലോക് വർമ്മ് ഇന്നലെ സർപ്പിച്ച മറുപടി ചീഫ് ജസറ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിശോധിക്കും. വർമ്മയ്ക്ക് എതിരായ ചില ആരോപണങ്ങളിൽ തുടരന്വേഷണത്തിന് സമയം വേണമെന്നാണ് സി.വി.സി നിലപാട്. ഈ ആവശ്യത്തിൽ സുപ്റിം കോടതി ഇന്ന് തീരുമാനമെടുത്തേക്കും. 13. സി.ബി.ഐയിലെ വിവാദങ്ങളിൽ കേന്ദ്റ സർക്കാരിനെ വെട്ടിലാക്കി ഒരു ഹർജി കൂടി സുപ്റീംകോടതിയിൽ എത്തിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ വ്യവസായി സതീഷ് സന കേന്ദ്റ കൽക്കരി സഹമന്ത്റി ഹരിഭായ് ചൗധരിക്കും കോടികൾ കൈമാറിയതിന് തെളിവുണ്ടെന്ന് ഹർജിയിൽ ആരോപണം. സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്ക് എതിരായ കേസിന്റെ അന്വേഷണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെട്ടെന്നും ഈ ഹർജിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്