kent-hindu-samajam

കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പപൂജ 2018 നവംബർ 24ആം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 10 മണി വരെ, കെന്റിലെ Medway ഹിന്ദു മന്ദിറിൽ വച്ച് സാഘോഷം നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാർച്ചന, അഷ്ടോത്തര അർച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയിൽ പങ്കെടുക്കുന്നവർ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്.
ബ്രിസ്‌ടോളിൽ നിന്ന് വരുന്ന ശ്രീ വെങ്കിടേഷസ്വാമികൾ പൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതാണ്. ജാതിമതവർണ്ണഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. അയ്യപ്പപൂജയിലും വിളക്കുപൂജയിലും അന്നദാനത്തിലും പങ്കെടുക്കുന്നവർ ഈ മാസം 21നു മുമ്പായി താഴെകൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.