m-v-varghese

ഹൂസ്റ്റൺ: നവംബർ 10നു കേരളത്തിൽ നിരണത്ത് നിര്യാതനായ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക സെക്രട്ടറി ജോൺ വർഗീസിന്റെ പിതാവും നിരണം മാന്ത്രയിൽ കുടുംബാംഗവുമായ എം.വി.വർഗീസിന്റെ (അനിയൻ 77 വയസ്സ്) സംസ്‌കാരം നവംബർ 24നു ശനിയാഴ്ച ഹൂസ്റ്റണിൽ നടത്തപ്പെടും. പരേതന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (ആലീസ്) റാന്നി മുക്കാലുമൺ മുണ്ടുവേലിൽ കുടുംബാംഗമാണ്.

17 വർഷക്കാലം ഇന്ത്യൻ ആർമിയിൽ (ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിവിഷൻ ) അംഗമായിരുന്ന പരേതൻ 1962 ൽ ഇന്ത്യചൈനാ യുദ്ധസമയത്തു ടിബറ്റൻ അതിർത്തിയിലും 1972 ൽ ഇന്ത്യ-പാകിസ്ഥാൻ യുദ്ധ വേളയിൽ ലഡാക്കിലും രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ചു. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച പരേതൻ 1979ൽ ജൂനിയർ കമ്മീഷൻ ഓഫീസറായി വിരമിച്ചു. 1988 മുതൽ കുടുംബസമേതം ഹൂസ്റ്റണിൽ താമസിച്ചു വരുകയായിരുന്നു.

മക്കൾ : ജോൺ വർഗീസ് (അനിൽ), സുനിൽ വർഗീസ്
മരുമക്കൾ : പ്രേമ്ന, ജിഷാ

പൊതുദർശനം: നവംബർ 23നു വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതൽ 9:00 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Road, Houston - TX 77048). സംസ്‌കാര ശുശ്രൂഷകൾ നവംബർ 24നു ശനിയാഴ്ച രാവിലെ 8:30 യ്ക്കു ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് ആരംഭിക്കുന്നതും തുടർന്ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (South Park Cemetery, 1310, North Main Street, Houston, TX 77581) സംസ്‌ക്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്; 8325947198 (അനിൽ)