എരുമേലി: ശബരിമല ദർശനത്തിനായി യുവതി എത്തിയെന്നാരോപിച്ച് എരുമേലിയിൽ ബി.ജെ.പിയുടെ പ്രതിഷേധം. എരുമേലി ബസ് സ്റ്റാൻഡിൽ ബി.ജെ.പി പ്രവർത്തകർ ഒത്തുകൂടി പ്രതിഷേധിച്ചു. വിജയവാഡ സ്വദേശിയായ യുവതിക്ക് നേരെയാണ് പ്രതിഷേധം. എന്നാൽ താൻ ശബരിമലയിലേക്ക് പോകാൻ എത്തിയതല്ലെന്ന് യുവതി വ്യക്തമാക്കി.