udf
ശബരിമല സന്ദർശിക്കാനെത്തിയ യുഡിഎഫ് നേതാക്കളെ പമ്പയിലേക്ക് പോകാനനുവദിക്കാത്തതിൽ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല , ഉമ്മൻചാണ്ടി , എൻ.കെ പ്രേമചന്ദ്രൻ എംപി , എൻ.കെ മുനീർ, ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, അടൂർ പ്രകാശ് , പി.ജെ ജോസഫ് , ജോണി നല്ലൂർ തുടങ്ങിയവർ നിലയ്ക്കലിൽ പ്രതിഷേധിച്ചപ്പോൾ

നിലയ്ക്കൽ: ശബരിമല സന്ദർശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു. എം.എൽ.എമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന് പൊലീസ് അറിയിച്ചു. അനാവശ്യ നിയന്ത്രണമാണ് ശബരിമലയിൽ പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമകാരികളുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എന്തിനാണ് ശബരിമലയിൽ നിരോധനാജ്ഞ, 144 ഉടൻ പിൻവലിക്കണം. അയ്യപ്പഭക്തരെ എന്തിനാണ് പൊലീസ് തടയുന്നത്. ഒരു ആരാധനാലയങ്ങളിലും ഇല്ലാത്ത നിയന്ത്രണങ്ങളാണ് ശബരിമലയിൽ ഇപ്പോഴുള്ളത്. ശബരിമല തീർത്ഥാടനത്തെ സർക്കാർ അട്ടിമറിക്കുന്നു. പ്രളയാനന്തരം ഒരുക്കേണ്ട സൗകര്യം ഇവിടെ ഒരുക്കിയില്ല. ഇവിടെ എല്ലാം താറുമാറായി കിടക്കുന്നു. ഭക്തജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.