trump

വാഷിംഗ്ടൺ: അൽക്വഇദ എന്ന തീവ്രവാദ സംഘടനയുടെ മുൻ നേതാവ് ഒസാമ ബിൻ ലാദൻ ആബട്ടാബാദിലുണ്ടെന്ന് പാക്കിസ്ഥാൻ വെളിപ്പെടുത്തിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിൽ വധിക്കാൻ കഴിയുമായിരുന്നെന്ന് ട്രംപ് ആവർത്തിച്ചു. ഫോക്‌സ് ന്യൂസുമായുളള അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ വിശദീകരണം. ‘വ്യാപാര സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മുമ്പ് അയാളെ കുറിച്ച് ഞാൻ എന്റെ പുസ്‌തകത്തിൽ പറഞ്ഞിട്ടുണ്ട്.

ലക്ഷക്കണക്കിന് ഡോളറുകൾ നൽകിയിട്ടും ലാദൻ അവിടെ ഉണ്ടെന്ന് പാക്കിസ്ഥാൻ പറഞ്ഞില്ല, വിഡ്‌ഢികൾ,’ ട്രംപ് പറഞ്ഞു. നമ്മൾ പാക്കിസ്ഥാന് 1.3 ബില്യൻ ഡോളർ ഒരു വർഷം കൊടുക്കുന്നു. ബിൻ ലാദൻ ജീവിച്ചത് പാക്കിസ്ഥാനിലാണ്. ഇപ്പോൾ 1.3 ബില്യൻ കൊടുത്ത് കൊണ്ടിരിക്കുന്നു. ഇനി ഒരിക്കലും കൊടുക്കില്ല. നമുക്ക് വേണ്ടി ഒന്നും ചെയ്യാത്തതു കൊണ്ട് ഇത് അവസാനിപ്പിക്കുന്നു’. വൻ സഹായം വാങ്ങുന്നതല്ലാതെ ഭീകരതയ്‌ക്ക് എതിരെയുള്ള യുദ്ധത്തിൽ കാര്യമായി ഒന്നും പാക്കിസ്ഥാൻ ചെയ്യുന്നില്ലെന്നും ട്രംപ് പറഞ്ഞു.