1. ശബരിമലയിലെ സമരം ഭക്തിയുടെ ഭാഗമല്ലെന്നും പ്റതിഷേധക്കാരുടെ ഉദ്ദേശം മനസിലായിക്കഴിഞ്ഞു എന്നും മുഖ്യമന്ത്റി പിണറായി വിജയൻ. ശബരിമലയിൽ ഭക്തരെ ബലിയാടാക്കി ആർ.എസ്.എസ് രാഷ്ട്റീയ ലക്ഷ്യത്തിന് ശ്റമിക്കുകയാണ്. ശബരിമല വിഷയത്തിൽ കോൺഗ്റസും ആർ.എസ്.എസിനൊപ്പം. മാസപൂജ സമയത്ത് പ്റതിഷേധക്കാരെ തടഞ്ഞില്ല. എന്നാൽ പൗരന്മാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടതും പ്റതിഷേധക്കാരെ പിരിച്ചുവിടാൻ ശ്റമിച്ചതും.
2. സന്നിധാനത്തു നിന്ന് അറസ്റ്റിലായ സംഘപരിവാറുകാരുടെ പേരുകൾ എടുത്തു പറഞ്ഞ് മുഖ്യമന്ത്റി. അറസ്റ്റിലായ രാജേഷ് ആർ.എസ്.എസ് മൂവാറ്റുപുഴ കാര്യവാഹക്. ചിത്തിരയാട്ട ദിവസം പ്റശ്നം ഉണ്ടാ ക്കിയവരുടെ കൂട്ടത്തിൽ ഇയാളും ഉണ്ടായിരുന്നു. സതീഷ്, കണ്ണൻ, വിഷ്ണു, അമ്പാടി തുടങ്ങിയവരും ക്റിമിനലുകൾ. കെ.സുരേന്ദ്റൻ ഇരുമുടിക്കെട്ട് താഴെയിട്ടു. താഴെയിട്ട ഇരുമുടി പൊലീസുകാരാണ് തിരിച്ചേൽപ്പിച്ചത്.
3. ഷർട്ട് സ്വയം വലിച്ചികീറി സുരേന്ദ്റൻ കുറ്റം പൊലീസിനു മേൽ ആരോപിച്ചു എന്നും പിണറായിയുടെ പരിഹാസം. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ തെളിവാണ് ബി.ജെ.പിയുടെ സർക്കുലർ. ബി.ജി.പി നടത്തുന്നത് ശബരിമലയെ കൈപ്പിടിയിലാക്കാനുള്ള ശ്റമം. രാഷ്ട്റീയ സമരമെങ്കിൽ അത് നേർക്കുനേർ ആകാം ശബരിമലയിൽ വേണ്ട എന്നും മുഖ്യമന്ത്റി.
4. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാൻ യു.ഡി.എഫ് നേതാക്കൾ നിലയ്ക്കലിൽ. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർക്ക് ഒപ്പം ഘടകകക്ഷി നേതാക്കളും നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുന്നു. സംഘത്തെ മുകളിലേക്ക് വിടാൻ ആകില്ലെന്ന് പൊലീസ്. എം.എൽ.എമാരെ വേണമെങ്കിൽ കയറ്റിവിടാം. സംഘത്തെ പൊലീസ് തടഞ്ഞു. നേതാക്കൾ നാമജപം വിളിച്ച് പ്റതിഷേധിക്കുന്നു
5. സന്നിധാനത്തെ നിരോധനാജ്ഞ ഉടൻ പിൻവലിക്കണം എന്ന് പ്റതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ നിരോധനാജ്ഞ പ്റഖ്യാപിച്ചത് അനാവശ്യം. പൊലീസ് നിരപരാധികളെ അറസ്റ്റു ചെയ്യുന്നു. ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ പൊലീസ് ശ്റമിക്കുന്നു. പ്റളയാനന്തര പ്റവർത്തനങ്ങൾ ഒന്നും സർക്കാർ നടത്തിയിട്ടില്ല. പ്റാഥമിക സൗകര്യങ്ങൾ പോലും താറുമാറായി. ഭക്തജനങ്ങൾക്കു വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും രമേശ് ചെന്നിത്തല
6. കണ്ടുകൊണ്ടിരിക്കുന്നത് സർക്കാരിന്റെ ഭ്റാന്തൻ നടപടികൾ. തീർത്ഥാടകരുടെ എണ്ണം പകുതിയായി. തീർത്ഥാടനത്തെ അട്ടിമറിക്കാൻ സർക്കാർ ശ്റമിക്കുന്നു. നാമജപിക്കുന്നവർ എല്ലാം ആർ.എസ്.എസുകാർ അല്ലെന്നും ചെന്നിത്തല. സർക്കാരിന് തീർത്ഥാടകരുടെ എണ്ണം കുറയ്ക്കാനുള്ള ദുഷ്ടലാക്ക് എന്ന് ഉമ്മൻചാണ്ടി. ശബരിമലയിൽ അയ്യപ്പന്മാർ ഇല്ലെന്നും പ്റതികരണം. മുഖ്യമന്ത്റിക്ക് എതിരെ അമിത് ഷായും. കുട്ടികളോടും മുതിർന്നവരോടും സന്നിധാനത്ത് പൊലീസ് പെരുമാറുന്നത് മനുഷ്യത്വ രഹിതമായി. ശബരിമല അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി. ഭക്തർക്കൊപ്പം ബി.ജെ.പി നിലനിൽക്കും എന്നും ഷാ
7. മണ്ഡലകാലത്തിന്റെ നാലാം ദിവസമായ ഇന്നും ആളൊഴിഞ്ഞ് സന്നിധാനം. നടപ്പന്തലിൽ വലിയ നിരയില്ല, മലകയറിവരുന്നവർക്ക് നേരിട്ട് പതിനെട്ടാം പടിയിലെത്താം. ദർശനത്തിനും തിരക്കില്ല. 8,000പേർ മാത്റമാണ് ആദ്യ നാലു മണിക്കൂറിൽ മലകയറിത്. മുൻ വർഷങ്ങളിൽ മണിക്കൂറിൽ 10,000 പേർ വരെ ആണ് മലകയറി ഇരുന്നത്
8. ഹൈക്കോടതി വിമർശനത്തിന് ശേഷവും വലിയ നടപ്പന്തലിൽ തീർത്ഥാടകരെ വിശ്റമിക്കാൻ പൊലീസ് അനുവദിച്ചില്ല. ഇതിനെച്ചൊല്ലി ഇന്നലെ രാത്റിയും സന്നിധാനത്ത് നാമജപ പ്റതിഷേധം നടന്നിരുന്നു. വാവർ സ്വാമി നടയിൽ കൂട്ടം ചേർന്ന് നാമം ജപിച്ചവരെ പൊലീസ് മാളികപ്പുറത്തെ അന്നദാന മണ്ഡപത്തിലേക്ക് മാറ്റിയതോടെ സംഘം പിരിഞ്ഞു പോയി
9. അതിനിടെ, പമ്പയിൽ അയ്യപ്പ ഭക്തർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി. പമ്പ ത്റിവേണിയിൽ കെ.എസ്.ആർ.ടി.സിയുടെ സ്റ്റേഷൻ എം.ഡി ടോമിൻ തച്ചങ്കരി ഉദ്ഘാടനം ചെയ്തു. യാത്റക്കാരായ ഭക്തർക്ക് സ്റ്റേഷനിൽ ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ സർവീസ് നടത്തും എന്നും തച്ചങ്കരി