sp-yatheesh

പത്തനംതിട്ട: ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ രംഗത്ത്. യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ നിന്നും യതീഷ് ചന്ദ്രയെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിൽ കഴിഞ്ഞ ദിവസം എത്തിയ കെ.പി ശശികലയെയും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെയും അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.