ചെന്നെെ: വ്യത്യസ്‌തമായി ഒരു പെെലറ്റിന്റെ ആദ്യ വിമാനയാത്ര. പ്രദീപ് കൃഷ്‌ണൻ എന്ന ഇൻഡിഗോ പൈലറ്റ് ആദ്യമായി വിമാനം പറപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും പാദങ്ങൾ തൊട്ട് അനുഗ്രഹം വാങ്ങിയാണ്. മറ്റ് യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റുന്നതിനു മുമ്പ് സ്വന്തം കുടുംബത്തെ കാണണമെന്ന് പ്രദീപ് ആഗ്രഹിച്ചിരുന്നു. കുടുംബത്തിനൊപ്പമായി പ്രദീപിന്റെ യാത്രയും. അങ്ങനെ സിംഗപ്പൂർ വിമാനം ചെന്നൈയിലേക്ക് പറന്നുയർന്നു. തിരിച്ചെത്തിയ ശേഷം തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അമ്മയുടെയും മുത്തശ്ശിയുടേയും പുഞ്ചിരി തൂകുന്ന മുഖത്തേക്ക് നോക്കി. പ്രദീപ് കൃഷ്‌ണയുടെ ജീവിതത്തിലെ അഭിമാന നിമിഷം.
മകൻ പറത്തുന്ന വിമാനത്തിലല്ലാതെ മറ്റൊരു വിമാനത്തിലും കയറില്ലെന്ന് മുത്തശ്ശിയും അമ്മയും പ്രതിഞ്ജയെടുത്തിരുന്നു. പ്രദീപ് കൃഷ്‌ണയുടെ സുഹൃത്ത് ഫേസ്ബുക്കിൽ ഇവരുടെ വിമാന യാത്രയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു വെെകാരിക സന്ദേശവും. 'അവന്റെ സ്വപ്നം യാഥാർത്ഥ്യമായി. ഞങ്ങൾ ആദ്യം പറന്നത് 2007ലാണ്. 11 വഷങ്ങൾക്ക് ശേഷം ഇൻഡിഗോ പൈലററ്റായി അവൻ പറന്നു' എന്നാണ് സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ചത്.