kaumudy-news-headlines
Kaumudy News Headlines

1. ശബരിമല സന്ദര്‍ശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കള്‍ക്ക് പമ്പയിലേക്ക് പോകാന്‍ അനുമതി നല്‍കി. നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് ശേഷമാണ് നേതാക്കള്‍ക്ക് പമ്പയിലേക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് ഒപ്പം ഘടകകക്ഷി നേതാക്കളും നിലയ്ക്കലില്‍ പ്രതിഷേധിച്ചിരുന്നു

2. സന്നിധാനത്തെ നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണം എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് അനാവശ്യം. പൊലീസ് നിരപരാധികളെ അറസ്റ്റു ചെയ്യുന്നു. ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഒന്നും സര്‍ക്കാര്‍ നടത്തിയിട്ടില്ല. പ്രാഥമിക സൗകര്യങ്ങള്‍ പോലും താറുമാറായി. ഭക്തജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നും രമേശ് ചെന്നിത്തല

3. കണ്ടുകൊണ്ടിരിക്കുന്നത് സര്‍ക്കാരിന്റെ ഭ്രാന്തന്‍ നടപടികള്‍. തീര്‍ത്ഥാടകരുടെ എണ്ണം പകുതിയായി. തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. നാമജപിക്കുന്നവര്‍ എല്ലാം ആര്‍.എസ്.എസുകാര്‍ അല്ലെന്നും ചെന്നിത്തല. സര്‍ക്കാരിന് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കാനുള്ള ദുഷ്ടലാക്ക് എന്ന് ഉമ്മന്‍ചാണ്ടി. ശബരിമലയില്‍ അയ്യപ്പന്മാര്‍ ഇല്ലെന്നും പ്രതികരണം. യു.ഡി.എഫിന് ഒപ്പം നിരോധനാജ്ഞ ലംഘിക്കാന്‍ ബി.ജെ.പി നേതാക്കളും ശബരിമലയിലേക്ക്. വി. മുരളീധരന്‍ എം.പി ശബരിമലയിലേക്ക്. അയ്യപ്പ ഭക്തരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മനുഷ്യാവകാശ കമ്മിഷനെ അനുവദിച്ചില്ല എന്ന് പ്രതികരണം

4. ശബരിമലയിലെ സമരം ഭക്തിയുടെ ഭാഗമല്ലെന്നും പ്രതിഷേധക്കാരുടെ ഉദ്ദേശം മനസിലായി കഴിഞ്ഞു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഭക്തരെ ബലിയാടാക്കി ആര്‍.എസ്.എസ് രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുകയാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ആര്‍.എസ്.എസിനൊപ്പം. മാസപൂജ സമയത്ത് പ്രതിഷേധക്കാരെ തടഞ്ഞില്ല. എന്നാല്‍ പൗരന്മാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടതും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ചതും.

5. സന്നിധാനത്തു നിന്ന് അറസ്റ്റിലായ സംഘപരിവാറുകാരുടെ പേരുകള്‍ എടുത്തു പറഞ്ഞ് മുഖ്യമന്ത്രി. അറസ്റ്റിലായ രാജേഷ് ആര്‍.എസ്.എസ് മൂവാറ്റുപുഴ കാര്യവാഹക്. ചിത്തിരയാട്ട ദിവസം പ്രശ്നം ഉണ്ടാ ക്കിയവരുടെ കൂട്ടത്തില്‍ ഇയാളും ഉണ്ടായിരുന്നു. കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് താഴെയിട്ടു. താഴെയിട്ട ഇരുമുടി പൊലീസുകാരാണ് തിരിച്ചേല്‍പ്പിച്ചത്. ഷര്‍ട്ട് സ്വയം വലിച്ചികീറി സുരേന്ദ്രന്‍ കുറ്റം പൊലീസിനു മേല്‍ ആരോപിച്ചു എന്നും പിണറായിയുടെ പരിഹാസം

6. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ തെളിവാണ് ബി.ജെ.പിയുടെ സര്‍ക്കുലര്‍. ബി.ജി.പി നടത്തുന്നത് ശബരിമലയെ കൈപ്പിടിയിലാക്കാനുള്ള ശ്രമം. രാഷ്ട്രീയ ലക്ഷ്യത്തിന് ഭക്തരെ ബലായാട് ആക്കരുത്. രാഷ്ട്രീയ സമരമെങ്കില്‍ അത് നേര്‍ക്കുനേര്‍ ആകാം ശബരിമലയില്‍ വേണ്ട എന്നും മുഖ്യമന്ത്രി.

7. പ്രളയത്തെ തുടര്‍ന്ന് പമ്പയിലും മറ്റും ഉണ്ടായത് കനത്ത നാശനഷ്ടങ്ങള്‍. ദുരന്തത്തിന് ശേഷം കേരള പുനര്‍ നിര്‍മ്മാണത്തിന് ആദ്യ പരിഗണന കൊടുത്തത് ശബരിമല തീര്‍ത്ഥാടനത്തിന് ആണ്. നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി 9000 തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മനുഷ്യ സാധ്യമായ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാരും ദേവസ്വവും നടത്തും എന്നും മുഖ്യമന്ത്രി. പ്രളയത്തിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതേസമയം, മണ്ഡലകാലം വിലയിരുത്തി ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നു. സാവകാശ ഹര്‍ജി സാവകാശം പരിഗണിക്കാന്‍ ഉള്ളത് എന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍

8. കെ. വി സുഭാഷ് തന്ത്രി രചിച്ച പ്രണവം ജ്യോതിഷത്തിന്റെ കാണാപ്പുറങ്ങള്‍ പ്രകാശനം ചെയ്തു. തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പുസ്തകം പ്രകാശനം ചെയ്തത്. ജ്യോതിഷത്തെ കുറിച്ചുള്ള തെറ്റിധാരണകളും അനാവശ്യ പരാമര്‍ശങ്ങളും ഒഴുവാക്കാന്‍ ഈ പുസ്തകം സഹായിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി. ജ്യോതിഷങ്ങളിലെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ഈ ഗ്രന്ഥം ഒരു മുതല്‍കൂട്ട് എന്ന് രചയിതാവ് കെ. വി. സുഭാഷ് തന്ത്രി. മന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.

9. ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമൃത്യു. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞതിന് പിന്നാലെ ഭീകരര്‍ ആക്രമണം തുടങ്ങുക ആയിരുന്നു. ഷോപ്പിയാനിലെ നാദിഗം മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുക ആണ്. പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു.