ചേരുവകൾ
ബ്രൊക്കോളി അടർത്തിയത്....ഒരു കപ്പ്
സവാള (ചതുരത്തിൽ ചെറുതായി അരിഞ്ഞത്).............ഒരു കപ്പ്
വെളുത്തുള്ളി......കാൽകപ്പ്
പച്ചമുളക്.............കാൽ കപ്പ്
ടുമാറ്റോ സോസ്, സോയാ സോസ്..രണ്ടു സ്പൂൺ വീതം
മുളകുപൊടി, കുരുമുളകുപൊടി........ഒരു സ്പൂൺ വീതം
കോൺഫ്‌ളോർ...........അരകപ്പ്
ഉപ്പ്, എണ്ണ, വെള്ളം, മല്ലിയില, കറിവേപ്പില......... ആവശ്യത്തിന്
മുട്ട...............ഒന്ന്
തയ്യാറാക്കുന്നവിധം
മുട്ട പതപ്പിച്ചതും കോൺഫ്‌ളോറും അല്പം മുളകുപൊടിയും കുരുമുളകുപൊടിയും അല്പം വീതം സോസും ഉപ്പും കൂടി കലക്കിവയ്ക്കുക. ബ്രൊക്കോളി കഷ്ണങ്ങൾ ഇതിൽ മുക്കി തിളക്കുന്ന എണ്ണയിൽ വറുത്തെടുക്കുക. (അധികം മൊരിക്കണ്ട) ഒരു നോൺസ്റ്റിക് പാനിൽ എണ്ണയൊഴിച്ച് സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഉപ്പുചേർത്ത് ചെറുതായി വഴറ്റിയിട്ട് പൊടികളും സോസും കോൺഫ്‌ളോർ കലക്കിയ മാവ് മിച്ചമുണ്ടെങ്കിൽ അതും അല്പം വെള്ളവും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന ബ്രൊക്കോളി കഷ്ണങ്ങളും ഇലകളും ചേർത്തിളക്കി ഉപയോഗിക്കാം.