sara-ali-khan

അച്ഛന്റെ വിവാഹത്തിന് സുന്ദരിയായി തിളങ്ങാൻ തന്നെ ഒരുക്കിയത് അമ്മയാണെന്ന് യുവനടിയുടെ വെളിപ്പെടുത്തൽ. താരപുത്രിയായ സാറ അലി ഖാനാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്. അച്ഛൻ സെയ്ഫ് അലി ഖാന്റെയും ബോളിവുഡ് ക്വീൻ കരീന കപൂറിന്റെയും വിവാഹത്തിൽ തന്നെ ഒരുക്കിവിട്ടത് അമ്മ അമൃത സിംഗാണെന്ന് സാറ പറഞ്ഞു. സെയ്ഫിന്റെ ആദ്യ ഭാര്യയാണ് അമൃത. കോഫി വിത്ത് കരൺ പരിപാടിയിൽ അച്ഛൻ സെയ്ഫിനൊപ്പം പങ്കെടുക്കവേയാണ് സാറ ഇക്കാര്യം തുറന്നുപറഞ്ഞത്. 'ഒന്നിച്ച് ഉണ്ടായിരുന്നതിനെക്കാൾ സന്തുഷ്ടരാണ് ഇന്ന് എന്റെ അച്ഛനുംഅമ്മയും. അച്ഛനും അമ്മയും കരീനയും ഒക്കെ സന്തുഷ്ടരാണ്. അമ്മയാണ് അച്ഛന്റെയും കരീനയുടേയും വിവാഹത്തിനായി എന്നെ ഒരുക്കിയത്. അച്ഛന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ കൂടെ തന്നെ നിൽക്കണമെന്നാണ് അമ്മ പറഞ്ഞു തന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കണമെന്നാണ് കരീന പറഞ്ഞിട്ടുള്ളത്. കരീന എന്റെ രണ്ടാനമ്മയാണെന്ന് അച്ഛനും പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ അവരെ ഞാനെങ്ങാനും ചെറിയമ്മ എന്നു വിളിച്ചാൽ അവർ തകർന്നുപോകും. കരീനയ്ക്കത് ഇഷ്ടമല്ല. അതുകൊണ്ടു തന്നെ ഞാൻ അങ്ങനെ അഭിസംബോധന ചെയ്യാറുമില്ലെന്നും സാറ പറയുന്നു. സാറയുടെ ബോളിവുഡ് അരങ്ങേറ്റമായ കേദാർനാഥ് റിലീസിനുള്ള ഒരുക്കത്തിലാണ്. സുശാന്ത് സിംഗ് രജ്പുത് നായകനാകുന്ന ചിത്രം വിവാദങ്ങളെ തുടർന്ന് വൈകിയാണ് പ്രദർശനത്തിനെത്തുന്നത്. ആദ്യ ചിത്രം റിലീസാകും മുൻപു തന്നെ സാറയുടെ രണ്ടാം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞു. രൺവീർ സിംഗ് നായകനാകുന്ന സിംബ സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടി.