1. ശബരിമലയിലെ പ്റതിഷേധങ്ങൾക്ക് തടയിടാൻ പുതിയ നീക്കവുമായി പൊലീസ്. പ്റതിഷേധക്കാരരെ നിയന്ത്റിക്കാൻ ക്റിമനൽ പശ്ചാത്തലമുള്ള തീർത്ഥാടകർക്ക് നോട്ടീസ് നൽകാൻ നീക്കം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുക. ആറ് മണിക്കൂറിനുള്ളിൽ മലയിറങ്ങണം, നിയമവിരുദ്ധമായി കൂട്ടും കൂടരുത്, പ്റതിഷേധങ്ങളിൽ പങ്കെടുക്കരുത്, പ്റാർത്ഥനാ യജ്ഞങ്ങളിൽ പങ്കെടുക്കരുത് എന്നിവ ആണ് നിർദ്ദേശങ്ങൾ. പൊലീസ് നിർദ്ദേശങ്ങൾ ലംഘിച്ചാൽ കേസെടുക്കും എന്നും മുന്നറിയിപ്പ്
2. നേരത്തെ ശബരിമലയിൽ എത്തിയ കെ.പി ശശികലയ്ക്കും പൊലീസ് ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നു. ശബരിമലയിൽ സർക്കുലർ ഇറക്കി ആളെക്കുട്ടാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാനും പൊലീസിന്റെ മറുനീക്കം. പ്റതിഷേധക്കാരിലേറെയും എത്തുന്നത് പുൽമേട് വഴിയെന്ന് പൊലീസിന്റെ കണ്ടെത്തൽ
3. തിരുവനന്തപുരം, കൊല്ലം ജില്ലക്കാരുടെ പുൽമേട് വഴിയുള്ള പ്റവേശനം താത്കാലികമായി തടയും എന്ന് പൊലീസ്. മറ്റ് ജില്ലക്കാരെ ഫോട്ടോ എടുത്ത ശേഷമായിരിക്കും കടത്തിവിടുക. പൊലീസിന്റെ പുതിയ നീക്കം, ബി.ജെ.പി സർക്കുലർ പ്റകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവർ ഇന്ന് സന്നിധാനത്ത് എത്താനുള്ള സാധ്യത കണക്കിലെടുത്ത്. അതിനിടെ, മന്ത്റി കടകംപള്ളി സുരേന്ദ്റനുമായി വാക്കു തർക്കത്തിന് ശ്റമിച്ച ബി.ജെ.പി പ്റവർത്തകർ കസ്റ്റഡിയിൽ. കാഞ്ഞങ്ങാട്ട് ഗസ്റ്റ് ഹൗസിൽ മന്ത്റിയെ കാണാൻ എത്തിയവരാണ് ശരണം വിളിച്ച് പ്റതിഷേധിച്ചത്
4. ശബരിമല സന്ദർശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കൾക്ക് പമ്പയിലേക്ക് പോകാൻ അനുമതി നൽകി. നിലയ്ക്കലിൽ കുത്തിയിരുന്ന് പ്റതിഷേധിച്ചതിന് ശേഷമാണ് നേതാക്കൾക്ക് പമ്പയിലേക്ക് പോകാൻ പൊലീസ് അനുമതി നൽകിയത്. പൊലീസ് നടപടിയിൽ പ്റതിഷേധിച്ച് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർക്ക് ഒപ്പം ഘടകകക്ഷി നേതാക്കളും നിലയ്ക്കലിൽ പ്റതിഷേധിച്ചിരുന്നു
5. സന്നിധാനത്തെ നിരോധനാജ്ഞ ഉടൻ പിൻവലിക്കണം എന്ന് പ്റതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ നിരോധനാജ്ഞ പ്റഖ്യാപിച്ചത് അനാവശ്യം. പൊലീസ് നിരപരാധികളെ അറസ്റ്റു ചെയ്യുന്നു. ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ പൊലീസ് ശ്റമിക്കുന്നു. പ്റളയാനന്തര പ്റവർത്തനങ്ങൾ ഒന്നും സർക്കാർ നടത്തിയിട്ടില്ല. പ്റാഥമിക സൗകര്യങ്ങൾ പോലും താറുമാറായി. ഭക്തജനങ്ങൾക്കു വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും രമേശ് ചെന്നിത്തല
6. കണ്ടുകൊണ്ടിരിക്കുന്നത് സർക്കാരിന്റെ ഭ്റാന്തൻ നടപടികൾ. തീർത്ഥാടകരുടെ എണ്ണം പകുതിയായി. തീർത്ഥാടനത്തെ അട്ടിമറിക്കാൻ സർക്കാർ ശ്റമിക്കുന്നു. നാമജപിക്കുന്നവർ എല്ലാം ആർ.എസ്.എസുകാർ അല്ലെന്നും ചെന്നിത്തല. സർക്കാരിന് തീർത്ഥാടകരുടെ എണ്ണം കുറയ്ക്കാനുള്ള ദുഷ്ടലാക്ക് എന്ന് ഉമ്മൻചാണ്ടി. ശബരിമലയിൽ അയ്യപ്പന്മാർ ഇല്ലെന്നും പ്റതികരണം. യു.ഡി.എഫിന് ഒപ്പം നിരോധനാജ്ഞ ലംഘിക്കാൻ ബി.ജെ.പി നേതാക്കളും ശബരിമലയിലേക്ക്. വി. മുരളീധരൻ എം.പി ശബരിമലയിലേക്ക്. അയ്യപ്പ ഭക്തരുടെ പ്റശ്നങ്ങൾ മനസിലാക്കാൻ മനുഷ്യാവകാശ കമ്മിഷനെ അനുവദിച്ചില്ല എന്ന് പ്റതികരണം
7. ശബരിമലയിലെ സമരം ഭക്തിയുടെ ഭാഗമല്ലെന്നും പ്റതിഷേധക്കാരുടെ ഉദ്ദേശം മനസിലായി കഴിഞ്ഞു എന്നും മുഖ്യമന്ത്റി പിണറായി വിജയൻ. ശബരിമലയിൽ ഭക്തരെ ബലിയാടാക്കി ആർ.എസ്.എസ് രാഷ്ട്റീയ ലക്ഷ്യത്തിന് ശ്റമിക്കുകയാണ്. ശബരിമല വിഷയത്തിൽ കോൺഗ്റസും ആർ.എസ്.എസിനൊപ്പം. മാസപൂജ സമയത്ത് പ്റതിഷേധക്കാരെ തടഞ്ഞില്ല. എന്നാൽ പൗരന്മാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടതും പ്റതിഷേധക്കാരെ പിരിച്ചുവിടാൻ ശ്റമിച്ചതും.
8. സന്നിധാനത്തു നിന്ന് അറസ്റ്റിലായ സംഘപരിവാറുകാരുടെ പേരുകൾ എടുത്തു പറഞ്ഞ് മുഖ്യമന്ത്റി. അറസ്റ്റിലായ രാജേഷ് ആർ.എസ്.എസ് മൂവാറ്റുപുഴ കാര്യവാഹക്. ചിത്തിരയാട്ട ദിവസം പ്റശ്നം ഉണ്ടാ ക്കിയവരുടെ കൂട്ടത്തിൽ ഇയാളും ഉണ്ടായിരുന്നു. കെ.സുരേന്ദ്റൻ ഇരുമുടിക്കെട്ട് താഴെയിട്ടു. താഴെയിട്ട ഇരുമുടി പൊലീസുകാരാണ് തിരിച്ചേൽപ്പിച്ചത്. ഷർട്ട് സ്വയം വലിച്ചികീറി സുരേന്ദ്റൻ കുറ്റം പൊലീസിനു മേൽ ആരോപിച്ചു എന്നും പിണറായിയുടെ പരിഹാസം
9. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ തെളിവാണ് ബി.ജെ.പിയുടെ സർക്കുലർ. ബി.ജി.പി നടത്തുന്നത് ശബരിമലയെ കൈപ്പിടിയിലാക്കാനുള്ള ശ്റമം. രാഷ്ട്റീയ ലക്ഷ്യത്തിന് ഭക്തരെ ബലായാട് ആക്കരുത്. രാഷ്ട്റീയ സമരമെങ്കിൽ അത് നേർക്കുനേർ ആകാം ശബരിമലയിൽ വേണ്ട എന്നും മുഖ്യമന്ത്റി.
10. പ്റളയത്തെ തുടർന്ന് പമ്പയിലും മറ്റും ഉണ്ടായത് കനത്ത നാശനഷ്ടങ്ങൾ. ദുരന്തത്തിന് ശേഷം കേരള പുനർ നിർമ്മാണത്തിന് ആദ്യ പരിഗണന കൊടുത്തത് ശബരിമല തീർത്ഥാടനത്തിന് ആണ്. നിലയ്ക്കൽ ബേസ് ക്യാമ്പാക്കി 9000 തീർത്ഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മനുഷ്യ സാധ്യമായ എല്ലാ നിർമ്മാണ പ്റവർത്തനങ്ങളും സർക്കാരും ദേവസ്വവും നടത്തും എന്നും മുഖ്യമന്ത്റി. പ്റളയത്തിന് ശേഷമാണ് നിലയ്ക്കൽ ബേസ് ക്യാമ്പ് ആക്കിയത് എന്ന് ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്റൻ. അതേസമയം, മണ്ഡലകാലം വിലയിരുത്തി ദേവസ്വം ബോർഡ് യോഗം ചേരുന്നു. സാവകാശ ഹർജി സാവകാശം പരിഗണിക്കാൻ ഉള്ളത് എന്ന് ബോർഡ് പ്റസിഡന്റ് എ. പദ്മകുമാർ