aravind-kejarival

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നേരെ മുളകുപൊടി ആക്രമണം. ഡൽഹി സെക്രട്ടറിയേറ്റിനകത്തു നിന്നാണ് മുളകുപൊടി പ്രയോഗമുണ്ടായത്. മന്ത്രിയുടെ ഒാഫീസിനകത്താണ് മുളകുപൊടി വിതറിയത്. സംഭവുമായി ബന്ധപ്പെട്ട് അനിൽ കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കേജ്‌രിവാൾ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു ആക്രമണം. ഡൽഹി പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ചയുണ്ടെന്നും മുഖ്യമന്ത്രി പോലും ഇവിടെ സുരക്ഷിതനല്ലെന്നും ആംആദ്മി പാർട്ടി ആരോപിച്ചു. അരവിന്ദ് കേജ്‌രിവാളിന് നേരെ മുമ്പ് മഷിയാക്രമണവും നടന്നിറ്റുണ്ട്.