rss

തിരുവനന്തപുരം: ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനെ തുടർന്ന് അറസ്റ്റിലായ ആർ.എസ്.എസ് നേതാവിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റായിരുന്ന ആർ. രാജേഷിനെയാണ് സസ്പെൻഡ് ചെയ്തത്.

സന്നിധാനത്ത് പ്രതിഷേധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് രാജേഷ് പൊലീസിന്റെ പിടിയിലാവുന്നത്. ആർ.എസ്.എസ് ജില്ലാ കാര്യദർശിയും ശബരിമല ജില്ലാ സംയോജകനുമാണ് ഇയാൾ. ആർ.എസ്.എസ് സേവനസംഘടനയായ സേവാഭാരതിയിൽ സജീവ പ്രവർത്തകനായ രാജേഷിന്റെ പേരിൽ ഹർത്താലിന് വഴിതടഞ്ഞതിന് പെരുമ്പാവൂർ പൊലീസിൽ കേസുണ്ട്.